ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരം ഏഴു വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. ഓരോ മത്സരം വിജയിച്ച് ഇരുടീമും സമനിലയില്‍ എത്തിയതോടെ അവസാന മത്സരം പരമ്പര വിജയിയെ തീരുമാനിക്കുന്നതുമായിരുന്നു. അവസാന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന് ആരോണ്‍ ഫിഞ്ച് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയും 287 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നു വിജയവും പരമ്പരയും സ്വന്തമാക്കിയത്.
ഓസീസിന്റെ ആദ്യ ബാറ്റിങ്ങിനിടെ ബാറ്റിങ്ങ് ഓര്‍ഡറില്‍ നിന്ന് വ്യത്യസ്തമായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചാമനായാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ഡേവിഡ് വാര്ണറെയുഒം, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്നിനേയും നഷ്ടമായതോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതിരിക്കാന്‍ ഒരു വശത്ത് വിക്കറ്റ് കാക്കാനാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ ഫിഞ്ച് ഇറക്കി പരീക്ഷിച്ചത്. എന്നാല്‍ ക്യാപ്റ്റന്‍ന്റെ വിശ്വാസം തെറ്റിച്ച് ആരോണ്‍ ഫിഞ്ച് വെറും മൂന്നു പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങുകയായിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ക്കിന്റെ ഭാര്യ എലിസ ഹെയ്ലി നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

ഓസ്ട്രേലിയയുടെ പുതിയ നമ്പര്‍ 5 ബാറ്റ്സ്മാന് മിച്ചല്‍ സ്റ്റാര്‍ക്ക്. എന്ന കുറിപ്പോടെ ഫോക്സ് ക്രിക്കറ്റ് പങ്കുവെച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബാറ്റിങ്ങ് ചിത്രത്തിനു താഴെയാണ് എലിസ പ്രതികരണം നടത്തിയത്. മുഖം പൊത്തി നില്ക്കുന്ന ഇമോജിയാണ് സ്റ്റാര്‍ക്കിന്റെ ഡിസ്മിസല്‍ പോസ്റ്റിനു താഴെ ഭാര്യ എലിസ കമന്റ് സെക്ഷനില്‍ പോസ്റ്റ് ചെയ്തത്. എലിസയും ക്രിക്കറ്റ് താരമാണ്. ഓസ്മട്രലിയന്‍ വനിതാ ദേശീയ ടീമിനുവേണ്ടിയും എലിസ കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനാണ് എലിസ ഹെയ്ലി. പിന്നാലെ എലിസയുടെ കമന്റ് ട്വിറ്ററില്‍ ആരാധകര്‍ ഏറ്റെടുത്തു. എങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെന്ന് ഒന്ന് പറഞ്ഞുകൊടുക്കൂ.. നിങ്ങള്‍ പഠിപ്പിച്ചത് വീണ്ടും സ്റ്റാര്‍ക്ക് മറന്നിരിക്കുന്നു. പങ്കാളിയുടെ ക്ലാസിക് മറുപടി.. എന്നിങ്ങനെ ആരാധകരുടെ കമന്റുകള്‍ നീളുകയാണ്..!

Comments