
ഹാമില്ട്ടണ് : ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നാളെ ഹാമില്‍ട്ടണില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് കളിക്കാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേത് പോലെ മൂന്നാം മത്സരത്തിലും റണ്‍സ് മഴ ഒഴകുമെന്ന് കരുതാം. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളോടെയാകും മൂന്നാം മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചന. മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
രണ്ട് മത്സരങ്ങളിലും ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ പരാജയപ്പെട്ടതോടെ കെ എല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് ആശ്വാസമാണ്. രോഹിതും രാഹുലും തന്നെയായിരിക്കും ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ചെയ്യുന്നത്. മൂന്നാമനായി കോഹ്ലയും നാലാമനായി ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെയും ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും.
ബൗളിംഗിലാണ് ഇന്ത്യ ഏക മാറ്റം വരുത്താനുള്ള സാധ്യത. ആദ്യ രണ്ട് കളികളിലും ഒട്ടേറെ റണ്‍സ് വഴങ്ങിയ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നി ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. ഷാര്‍ദുലിന്റെ ബാറ്റിങ് മികച്ചതാണെങ്കിലും ആദ്യ രണ്ട ് മത്സരങ്ങളിലും റണസ് വഴങ്ങിയിരുന്നു. ഷമിയും ബുംറയും പോര്മാരായി തുടരും.






