
ചണ്ഡീഗഡ്: അറസ്റ്റ് ചെയ്തവര്‍ വസ്ത്രത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്യുമെന്ന് ആരോപിച്ച് പോലീസുകാര്‍ ലോക്കപ്പില്‍ സഹോദരന്മാരെ ഇട്ടത് പരിപൂര്‍ണ്ണ നഗ്നരാക്കി. പഞ്ചാബിലെ സോണിപഥിലെ രണ്ടു പേരെയാണ് നിര്‍ബ്ബന്ധിച്ച ലോക്കപ്പിനുള്ളില്‍ വിവസ്ത്രരാക്കിയത്. വസ്ത്രം ധരിപ്പിച്ചു കൊണ്ടു ലോക്കപ്പിലിട്ടാല്‍ ഇവര്‍ അതില്‍ തൂങ്ങിച്ചാകുമെന്ന് സീനിയര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭവം ഇതോടെ ഹരിയാന മനുഷ്യാവകാശ കമ്മീഷന് മുമ്പാകെയും എത്തി. വ്യക്തികളുടെ അന്തസ് കെടുത്തുന്ന പെരുമാറ്റം ആരോപിച്ച് സോണിപഥ് എസ്പിയ്ക്കെതിരേ കേസ് വന്നിരിക്കുകയാണ്. ഓരോരുത്തര്‍ക്കും 15,000 രൂപ വീതം നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് മേലില്‍ പോലീസ് ഇത്തരത്തിലുള്ള നടപടികള്‍ പോലീസ് ആവര്‍ത്തിക്കരുതെന്ന് ഹരിയാന ഡിജിപിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ ആ ഓഫീസര്‍ക്കെതിരേ മനുഷ്യാവകാശ ലംഘനത്തിന് കേസെടുത്ത് കടുത്ത നടപടിക്ക് വിധേയമാക്കുമെന്ന് കമ്മീഷന് പോലീസിനോട് വ്യക്തമാക്കി. ഇനി ഇക്കാര്യത്തില്‍ പുന: പരിശോധന ആവശ്യമില്ലെന്നും ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
സോണിപഥ് ജില്ലയിലെ ഗോഹാന നിവാസികളായ സുരേഷ് കുമാറിനും സഹോദരന് ബല്രാജിനുമാണ് പോലീസ് നഷ്ടപരിഹാരം നല്‍കേണ്ടത്. പോലീസിനെതിരേ ഇരുവരും 2015 ല്‍ കമ്മീഷനെ സമീപിച്ചിരുന്നു. കേസില്‍ രണ്ടു പോലീസുകാരും കുറ്റക്കാരാണെന്ന് കമ്മീഷന് 2019 ഫെബ്രുവരി 26 ന് കണ്ടെത്തിയിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസ് മനുഷ്യന്റെ അന്തസ്സ് നശിപ്പിക്കുന്ന രീതിയില്‍ പെരുമാറുന്നത് വിചിത്രമാണെന്നാണ് കമ്മീഷന് വിലയിരുത്തിയത്.






