
മിനിസ്ക്രീനില്‍ വില്ലത്തിയായി തിളങ്ങുന്ന താരമാണ് ലക്ഷ്മി പ്രമോദ്. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സഹപാഠി കൂടിയായ അസര്‍ മുഹമ്മദുമായുള്ള നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ലക്ഷ്മി വിവാഹിതയായത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ പങ്കുവെയ്ക്കുകയാണ് ഇരുവരും. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലക്ഷ്മി മനസ് തുറന്നത്.
ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. ഇവിടുത്തെ ഹിന്ദി ടീച്ചറിന്റെ മോളായിരുന്നു ലക്ഷ്മിയെന്ന് അസര്‍ പറയുന്നു. സ്കൂളിലെ ആനുവല്‍ ഡേയ്ക്ക് മറ്റൊരു കൊച്ചിനെ പ്രപ്പോസ് ചെയ്തു. പുള്ളിക്കാരത്തി ഇഷ്ടമല്ലാത്തത് കൊണ്ട് ആ ലെറ്റര്‍ മാറ്റി അസര്‍ എനിക്ക് തന്നെന്നാണ് ലക്ഷ്മി ഇതേകുറിച്ച് പറഞ്ഞത്. ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞതിന് അന്നൊരു റീസണുണ്ടായിരുന്നു. ഒന്നു നോക്കുമ്പോള്‍ ഇവിടുത്തെ ഏറ്റവും തല്ലുകൊള്ളിയാണ് പുള്ളി. എന്ത് പ്രശ്നമുണ്ടായാലും അസറിനെ ഇവിടെ വിളിച്ചു വരുത്തി അസംബ്ലിയില്‍ പണിഷ്മെന്റാണ്. ഒരാള്‍ ലെറ്റര്‍ കൊണ്ടുത്തരുമ്പോള്‍ സ്കൂളിലെ ഒരു ഗുണ്ടതന്നെയാകുമ്പോള് ആരും നമ്മളടുത്തൊന്നും പറയില്ല. പിന്നെ എല്ലാവര്ക്കും മനസിലായി തുടങ്ങി. അപ്പോള്‍ ആശാന് ഏതെങ്കിലും തെങ്ങിന്റെ കീഴില്‍ നിന്നിട്ട് നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ക്ലാസില്‍ ഉണ്ടാകും.
കഴിച്ചോ? പിന്നെ വരാം? അതിലെ വരാം എന്നൊക്കെ പറയാന്‍ തുടങ്ങി. സ്കൂളിലെ കുട്ടികള്‍ മൊത്തം അറിഞ്ഞു. ടീച്ചേര്‍സ് ലൗ ലെറ്ററൊക്കെ പൊക്കാന്‍ തുടങ്ങി. സ്കൂളില്‍ നിന്നും അസറിനെ പുറത്താക്കി. അന്ന് മൊബൈല്‍ ഫോണോ കോണ്ടാക്ട് ചെയ്യാന്‍ വേറെ മാര്‍ഗങ്ങളൊന്നുമില്ല. പുള്ളി തേച്ചിട്ടു പോയി എന്ന് ഞാന്‍ വിചാരിച്ചു. അവന് രണ്ട് മൂന്ന് ലൈനായി. ഗള്‍ഫില്‍ വരെ പോയിട്ട് ലൈനടിച്ചു. എനിക്കും വേറെ അഫയര്‍ ആയി. പിന്നെ രണ്ടും രണ്ട് വഴിക്കായി. പിന്നീട് അസര്‍ മോഡലിംഗൊക്കെയായി. ഫേസ്ബുക്കിലൂടെ വീണ്ടു കണ്ടു. ഒരു ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. അങ്ങനെ വീണ്ടും അടുത്തുവെന്നും ലക്ഷ്മി പറയുന്നു.






