വെല്ലിങ്ടണ്‍ : ഇന്ത്യക്കെതിരെയുള്ള ടി20 മത്സരത്തില്‍ തോറ്റതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ന്യൂസിലന്‍ഡ്. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയെന്ന അനാവശ്യ റെക്കോഡാണ് കിവീസിന്റെ പേരിലായത്. ഇന്ത്യക്കെതിരായ അഞ്ച് മത്സരത്തിലും പരാജയപ്പെട്ടപോഴാണ് കിവീസ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ നേട്ടം ലഭിച്ചത്.
59 മത്സരങ്ങളിലാണ് ന്യൂസിലന്‍ഡ് സ്വന്തം നാട്ടില്‍ കളിച്ചത്. ഇതില്‍ 23 മത്സരങ്ങളും തോല്‍വി ആയിരുന്നു ഫലം. ശ്രലങ്ക 40 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 23 മത്സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശ് നാട്ടില്‍ കളിച്ച 37 മത്സരങ്ങളില്‍ 22ലും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്ക 57ല്‍ 22 മത്സരങ്ങളില്‍ പരാജയപ്പെട്ടു. സിംബാവെ 24 മത്സരം കളിച്ചപ്പോള്‍ 21ലും തോറ്റു. വിന്‍ഡീസ് 43 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 20ല്‍ പരാജയപ്പെട്ടു.
ഇന്ത്യയുമായി ഉള്ള മത്സരത്തില്‍ നാണം കെട്ട തോല്‍വിയാണ് കിവീസ് നേടിയത്. സൂപ്പര്‍ ഓവറിലൂടെയാണ് രണ്ട് മത്സരങ്ങളിലെ വിജയകിളെ കണ്ടെത്തിയത്. പരമ്പര നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ടി20 പരമ്പരകള്‍ സ്വന്തമാക്കുന്ന റെക്കോഡ് കോഹ്ലിക്ക് സ്വന്തം.

Comments