
പോര്‍ച്ചുഗലില്‍ നിന്നും തുടങ്ങി ഇംഗ്ളണ്ടും സ്പെയിനും കടന്ന് ഇറ്റലിയിലും ലോകത്തെ നിലവിലുള്ളതില്‍ ഏറ്റവും കിടയറ്റ താരമായ ക്രിസ്ത്യാനോ റൊണാള്‍ഡോ പടയോട്ടം അവസാനിപ്പിക്കുന്നില്ല. യുവന്റസിനായി താരം തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ സ്കോര്‍ ചെയ്ത് റെക്കോഡിട്ടു. ഇന്നലെ നടന്ന മത്സരത്തില്‍ ഫിയോറന്റീനയ്ക്കെതിരേ ഇരട്ടഗോള്‍ കുറിച്ചതോടെ ആറ് മത്സരങ്ങളില്‍ ഗോളുകളുടെ എണ്ണം 10 ആയി
യുവന്റസിന് വേണ്ടി കഴിഞ്ഞ ഒമ്പതു മത്സരങ്ങളിലും സ്കോര്‍ ചെയ്യാനായതാണ് ക്രിസ്ത്യാനോയുടെ മികവ്. 2005 ല്‍ ഫ്രഞ്ച് താരം ഡേവിഡ് ട്രിസഗേ ഉണ്ടാക്കിയ നേട്ടം കഴിഞ്ഞ് ഇതാദ്യമായിട്ടാണ് ഒരു യുവന്റസ് താരം ഒമ്പതുകളികളിലും സ്കോര്‍ ചെയ്യുന്നത്. 2018 ല്‍ ഇറ്റാലിയന്‍ വമ്പന്മാര്ക്കൊപ്പം ചേര്‍ന്ന ശേഷം ഇതുവരെ 70 കളികളില്‍ പോര്‍ച്ചുഗീസ് താരം സ്കോര്‍ ചെയ്തത് 50 തവണയാണ്. ക്രിസ്ത്യാനോ സ്കോറിംഗ് മികവ് കണ്ടെത്തിയതോടെ യുവന്റസ് 54 പോയിന്റുമായി കിരീട നേട്ടത്തിലേക്ക് കുതിക്കുകയാണ്. രണ്ടാമതുള്ള ഇന്ററുമായി ആറ് പോയിന്റുകളുടെ വ്യത്യാസമാണ് നില നില്‍ക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ താരം ഇരട്ടഗോള്‍ നേടിയിരുന്നു.
ആദ്യം സ്കോര്‍ ചെയ്തത് ഹാന്‍ഡ്ബോളിന് കിട്ടിയ പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു. രണ്ടാം പകുതിയില്‍ റോഡ്രിഗോ ബന്റാങ്കര് ബോക്സില്‍ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയും ക്രിസ്ത്യാനോ മുതലാക്കി. മാറ്റിസ് ഡിലൈറ്റായിരുന്നു മൂന്നാം ഗോള്‍ കുറിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മികച്ച സ്കോറിംഗ് നടത്തിയ ശേഷം സ്പെയിനില്‍ റയലിനായും താരം മികവ് പുറത്തെടുത്തു. അതിന് ശേഷമാണ് ഇറ്റാലിയന്‍ സീരി എ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്. അവിടെയും മികവ് താരം തുടരുകയാണ്.





