
ഓക്ലാന്‍ഡ് : ടി20 മത്സരത്തില്‍ പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തില്‍ ഒന്നാം ഏകദിനത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് തോല്‍വിയായിരുന്നു ഫലം. ഇനിയൊരു തോല്‍വി കൂടി സംഭവിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും ബൗളിങ്ങില്‍ ഇന്ത്യ പാളി. അതുകൊണ്ട് തന്നെ ബൗളിങ് നിരയില്‍ അഴിച്ചുപണി കാണുമെന്നാണ് വിചാരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമിലുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
ഓപ്പണിങ് മായങ്ക് അഗര്‍വാളും പൃഥ്വി ഷായും തന്നെ തുടരും. പിന്നീട് കോഹ്ലി വണ്‍ ഡൗണ്‍ ആയി ഇറങ്ങും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ ഇറങ്ങും. അഞ്ചാമനായി രാഹുല്‍ ഇറങ്ങും. ആറാം നമ്പറില്‍ കേദാര്‍ ജാദവ് ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. അഞ്ച് ബൗളര്‍മാരായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ കേദാറിന് പകരം ജഡേജ എത്തും.
അഞ്ച് ബൗളര്‍മാര്‍ ഉണ്ടെങ്കില്‍ കുല്‍ദീപും ചാഹലും ആദ്യ ഇലവനില്‍ ഇടം നേടും. എന്നാല്‍ ഈഡനില്‍ മൂന്ന് സ്പിന്നറെ ഇറക്കുന്ന എന്ന ആശയം കോഹ്ലി എടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഷമിയും ബുംറയും തുടരും. മൂന്നാം പേസറായി ഠാക്കൂറിന് പകരം സെയനി എത്തും. കുല്‍ദീപിന് പകരം ചഹലിനെ കളിപ്പിച്ച് ജാദവിനെ ടീമില്‍ നിലനിര്‍ത്താനും സാധ്യത ഉണ്ട്.






