
ടോക്യോ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാന് തീരത്ത് ക്വാറന്റൈനില്‍ ഉള്ള ആഡംബരകപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ഈ കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും കപ്പല്‍ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലാണ് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യോക്കോഹോമ പരിസരത്ത് ക്വാറന്റൈനിലുള്ളത്. 3700 ഓളം യാത്രക്കാരും ജീവനക്കാരനുമാണ് കപ്പലില്‍ ഉള്ളത്. ഇവരില്‍ 138 പേര് ഇന്ത്യക്കാരാണ്.
കപ്പലിലുള്ളവര്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ രണ്ട് പേര്‍ക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.
1 more Indian crew member on #DiamondPrincess tested positive for #COVIDー19 and hospitalized for treatment. Earlier, 2 more Indian nationals had tested positive. @IndianEmbTokyo is in contact with all 3, whose conditions are stable and improving.@MEAIndia @DrSJaishankar
— India in Japanインド大使館 (@IndianEmbTokyo) February 14, 2020






