
വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് തോല്‍വിക്ക് ശേഷം പ്രതികരണവുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഒന്നര ദിവസം ശേഷിക്കെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റ്വാങ്ങിയത്. ഇതിന് പിന്നാലെ കോഹ്ലിക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ച് ഇന്നിങ്സില്‍ മോശം പ്രകടനമാണ് ക്യാപ്റ്റന്‍ നടത്തുന്നത്. അതിനെ ന്യായീകരിക്കുന്ന തരത്തിലാണ് അദ്ദേഹം പറയുന്നതും മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ചില സമയത്ത് എങ്ങനെ ബാറ്റ് ചെയ്യുന്നത് എന്നത് സ്കോറില്‍ പ്രകടമാകാറില്ല. മനസ്സിലുള്ളത് അത് പോലെ നടപ്പിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണ്. മത്സരത്തില്‍ എല്ലാ ഇന്നിങ്സുകള്‍ നന്നായിരിക്കില്ല. പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കാറില്ല. കഠിന പരിശീലനം നടത്തി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ടീം വിജയിക്കുന്നുണ്ടെങ്കില്‍ ഒരാള്‍ നേടുന്ന 40 റണ്‍സ് പോലും മികച്ചതായിരിക്കും. സെഞ്ചുറികള്‍ക്ക് അവിടെ പ്രാധാന്യമില്ല കോഹലി വ്യക്തമാക്കുന്നു.
വെലിങ്ടണ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ രണ്ട റണ്‍സ് പുറത്തായ കോലി രണ്ടാം ഇന്നിങ്സില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്. കഴിഞ്ഞ 20 ഇന്നിങ്സുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു സെഞ്ചുറി പോലും കണ്ടെത്താനായിട്ടില്ല. ന്യൂസിലന്‍ഡില്‍ ട്വന്റി 20 ഏകദിന, ടെസ്്റ്റ് ഫോര്‍മാറ്റുകളായി ഇതുവരെ കളിച്ച് ഒമ്പത് സെഞ്ചുറി മാത്രമാണ് കോഹ്ലി നേടിയത്.






