ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ നടന്നുവന്ന സമരത്തില്‍ മരണം അഞ്ചായി. പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ് 56 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റിരിക്കുന്നത്.
ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണു മരണപ്പെട്ടത്. പരിക്കേറ്റവരില്‍ ഷാഹ്ദ്ര ഡി.സി.പിയും ഉള്‍പ്പെടുന്നു.
തലയില്‍ അടിയേറ്റാണ് ഒരാള്‍ മരണമടഞ്ഞത്. ചാന്ദ് ബാഗില്‍ വെച്ചാണ് രത്തന്‍ ലാല്‍ മരണമടഞ്ഞത്. ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേറ്റത് ഗോകുല്‍പുരിയില്‍ വെച്ചും. ഗോകുല്‍പുരിയില്‍ ടയര്‍ കടകള്‍ കത്തി നശിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു.
ഭജന്‍പുര, മൗജ്പൂര്, ജാഫ്രാബാദ് എന്നിവിടങ്ങളിലേക്ക് കലാപം പടര്‍ന്നു. കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഭജന്പുരയില് പെട്രോള്‍ പമ്പ് കത്തിച്ചു. പെട്രോള്‍ ബോംബുകളും ഇവിടെ എറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു തീവച്ചതോടെ തീ പമ്പിലേക്കും പടര്‍ന്നു. അക്രമങ്ങളെത്തുടര്‍ന്നു ജാഫറാബാദ്, മൗജ്പൂര് ഗോഗുല്‍പുരി, ജോഹ്റി എന്‍ക്ലേവ്, ശിവ്വിഹാര്‍, ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഈ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജാഫറാബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ സമരമാണ് തുടര്‍ന്നുവന്നത്. മൂന്നു ദിവസത്തിനുള്ളില്‍ സമരക്കാരെ നീക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമുള്ള ബി.ജെ.പി. നേതാവ് കപില്‍ മിശ്രയുടെ പ്രസംഗമാണ് കാര്യങ്ങള്‍ വഷളാക്കിയത്.
ഇന്നലെയും സമരക്കാര്ക്കുനേരേയും തിരിച്ചും കല്ലേറുണ്ടായി. ഭജന്‍പുര, ജാഫറാബാദ്, മൗജ്പൂര് ഗോഗുല്‍പുരി തുടങ്ങിയ മേഖലകളില്‍ സി.എ.എ. അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നു ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാള്‍ ട്വീറ്റ് ചെയ്തു. മേഖലയില്‍ പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് കുമാര്‍ ഭല്ല പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ട് 7.30 യോടെയാണ് ട്രംപ് ഡല്‍ഹിയില്‍ എത്തിയത്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോഡിയുമായി ട്രംപ് ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലക്ഷ കണക്കിന് പേരാണ് ട്രംപിനെ സ്വീകരിക്കാനെത്തിയത്.

Comments