ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കലാപം പൊട്ടിപ്പുറപ്പെട്ട വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ 10 ഇടങ്ങളില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നടുറോഡിലിട്ട് കത്തിച്ച വാഹനങ്ങളുടെ തീ കെടുത്താന്‍ എത്തിയ ഫയര്‍ഫോഴ്സ് വാഹനങ്ങളെ അക്രമികള്‍ അവിടെ നിന്നും തുരത്തി. വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തി ചര്‍ച്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലേയ്ക്ക് കൂടുതല്‍ പോലീസിനെ എത്തിക്കാനും ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാനും രാഷ്ട്രീയ മറന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 146 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 98 പേര് സാധാരണക്കാരും 48 പേര് പോലീസുകാരുമാണ്. പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് കഴിഞ്ഞ രാത്രി സംഘര്‍ഷം ഉണ്ടായത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേയ്ക്ക് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് അര്‍ധ സൈനീക വിഭാഗത്തെ വിന്യസിച്ചു.
ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്റ്റേഷനുകള്‍ അടച്ചു.

Comments