കണ്ണൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം വീതം തടവുശിക്ഷ വിധിച്ചു. രാമന്തളി സ്വദേശികളായ ഹന്നാൻ, മുഹമ്മദ് അബ്ദുള്ള, ഫൈസൽ എന്നിവർക്കാണ് തളിപ്പറമ്പ് കോടതി ശിക്ഷ വിധിച്ചത്.
2015 സെപ്റ്റംബർ 17-ന് വൈകിട്ട് പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ. വിജയനെ രാഷ്ട്രീയവിരോധത്തിന്റെ പേരിൽ വാളുപയോഗിച്ച് ആക്രമിച്ചെന്ന കേസിലാണ് വിധി. ഓണാഘോഷ പരിപാടിക്കായി വാടകയ്‌ക്കെടുത്ത സാധനങ്ങളുടെ പണം നൽകാൻ എത്തിയ വിജയൻ റോഡരികിൽ നിൽക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ പ്രതികൾ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആക്രമണത്തിൽ വിജയന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് അദ്ദേഹത്തിന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടതായും കേസ് രേഖകളിൽ പറയുന്നു.

Comments