
ടിക് ടോക്കിനായി തണുത്തുറഞ്ഞ തടാകത്തിലെ ഐസ് പാളികള്‍ക്ക് അടിയിലൂടെ നീന്തുന്ന വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ശ്വാസംമുട്ടിയുള്ള മരണത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഔട്ട്ഡോര്‍ അഡ്വഞ്ചര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് ടിക് ടോക്ക് താരം മരണത്തെ മുന്നില്‍ കണ്ടത്.
ടിക് ടോക്കില്‍ 4 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ജേസണ്‍ ക്ലാര്‍ക്കാണ് തന്റെ ദുരനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 2.1 കോടി പേര് വീഡിയോ കണ്ടിട്ടുണ്ട്.
നീന്തുന്നതിനിടെ ഐസ് പാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയെന്നും മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നു അതെന്നും താരം പറഞ്ഞു. ഐസിനടിയിലൂടെ നീന്തിത്തുടങ്ങിയ താന്‍ പുറത്തെത്താനുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടി. കൊടും തണുപ്പില്‍ കണ്ണുകള്‍ മരവിക്കുകയും പുറത്തേയ്ക്കുള്ള കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. ഇക്കാര്യം വീഡിയോയിലും ദൃശ്യമാണ്.






