
ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസുകാരനു നേരെ നിറയൊഴിച്ച അക്രമി അറസറ്റില്‍. ഷാരൂഖ് ഖാന് (33) എന്നയാളെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയാണ്.
ഡല്‍ഹിയിലെ ജഫ്രാബാദ്-മോജ്പൂര്‍ റോഡില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ എട്ടു ദിവസത്തിനു ശേഷമാണ് പിടികൂടിയത്.
ഫെബ്രുവരി 24ന് സംഘര്‍ഷ മേഖലയില്‍ എത്തിയ പോലീസുകാരനു നേര്ക്കണ് ഷാരൂഖ് തോക്കുചൂണ്ടിയത്. പോലീസുകാരുടെ സാന്നിധ്യത്തില്‍ ഇയാള്‍ എട്ടു റൗണ്ട് വെടിവച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.






