
കൊച്ചി : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ നീക്കം പൊളിഞ്ഞു. ജോണി നെല്ലൂരിനെ മാത്രം എടുത്താല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യത്തില്‍ ഏഴിനു നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമാകും. പി.സി. ജോര്‍ജിന്റെ കാര്യത്തിലും തല്ക്കാലം തീരുമാനമെടുക്കേണ്ടെന്നാണ് ജോസഫ് ഗ്രൂപ്പ് നിലപാട്. ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ ലയനസമ്മേളനം ഏഴിനു െവെകിട്ട് എറണാകുളം രാജേന്ദ്ര െമെതാനിയില്‍ നടക്കും.
ജോസഫ് ഗ്രൂപ്പില്‍ത്തന്നെ രൂപംകൊണ്ട കുറുമുന്നണിയുടെ എതിര്‍പ്പാണു ഫ്രാന്‍സിസ് ജോര്‍ജിന്റെ ലയനത്തിനു തടസമായത്. ഫ്രാന്‍സിസ് ജോര്‍ജിനെ എടുക്കുകയാണെങ്കില്‍ അതു ജോയ് ഏബ്രാഹാമിന്റെ പദവിക്കു താഴെയായിരിക്കണമെന്ന് അവര്‍ നിലപാടെടുത്തു. മോന്‍സ് ജോസഫ്, ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടന് തുടങ്ങിയവര്‍ ഈ നിലപാടില്‍ പിടിമുറുക്കിയതോടെ പി.ജെ. ജോസഫ് അയയുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനു കോതമംഗലം നിയമസഭാ മണ്ഡലം നല്‍കാമെന്നു ജോസഫ് സമ്മതിച്ചെങ്കിലും ടി.യു. കുരുവിള എതിര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജ് ഒറ്റയ്ക്കാണ് വരുന്നതെന്നും മറ്റാരും കൂടെയില്ലാത്തതിനാല്‍ വലിയ പരിഗണനയൊന്നും നല്‍കേണ്ടെന്നും കുറുമുന്നണി നേതാക്കള്‍ വാദിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് ലയനസാധ്യത തേടി ജോസഫ് വിഭാഗം സംസ്ഥാന ഭാരവാഹിയെ ചിങ്ങവനത്തെ വീട്ടില്‍ ചെന്നു കണ്ടിരുന്നു. ഒടുവില്‍ ഫ്രാന്‍സിസിനു െവെസ് ചെയര്മാന് സ്ഥാനം കൊടുക്കാമെന്നു പി.ജെ. ജോസഫ് വ്യക്തമാക്കിയതുമാണ്. എന്നാല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് ഒഴികെ മറ്റാരും ലയനത്തെ അനുകൂലിക്കാതിരുന്നതാണ് ഈ നീക്കങ്ങള്‍ പൊളിച്ചത്.
അതേസമയം കേരളാ കോണ്‍ഗ്രസുകളുടെ ലയനം കെ.എം. മാണിയുടെയും ടി.എം. ജേക്കബിന്റെയും സ്വപ്നമായിരുന്നെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു. രാഷ്ട്രീയത്തിലെ ഈ അതികായരുടെ സ്വപ്നം സഫലമാക്കാന്‍ മക്കളെങ്കിലും ശ്രമിക്കേണ്ടതായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ചെറു പാര്‍ട്ടികളുടെ പ്രസക്തി നഷ്ടമാകുെന്നന്നു കണ്ടാണ് പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസുമായി ലയിക്കാന്‍ തീരുമാനിച്ചത്. ഒന്നിച്ചുനിന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലയനം ഉപാധികളില്ലാതെയാണ്.
ഏഴിന് എറണാകുളം രാജേന്ദ്ര െമെതാനിയില്‍ ലയനസമ്മേളനം നടക്കും. െവെകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ചര്‍ച്ചകള്‍ക്ക് എപ്പോഴും അനൂപ് ജേക്കബ് മുന്നിലുണ്ടാകുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസിലാക്കി അനൂപും കൂടെ വരുമെന്നാണ് പ്രതീക്ഷ. ആര്. ബാലകൃഷ്ണപിള്ളയുമായും ലയനവിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജ് പി.ജെ. ജോസഫിനൊപ്പം വരുമെന്നാണ് കരുതുന്നത്. എല്ലാക്കാലത്തും ചിലര്‍ കേരളാ കോണ്‍ഗ്രസുകളെ ഭിന്നിപ്പിക്കാനായി രംഗത്തുണ്ടാകാറുണ്ട്. എന്നാല്‍ യാതൊരു സ്ഥാനമോഹവുമില്ലാതെയാണ് ലയിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. സംസ്ഥാന െവെസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോസഫ്, കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് കിഴക്കുമശേരി തുടങ്ങിയവരും ജോണി നെല്ലൂരിനൊപ്പം പരിപാടികള്‍ വിശദീകരിച്ചു.






