
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി.മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി രാജേഷും ക്വാറന്റൈനിലേയ്ക്ക്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഈ തീരുമാനം.
വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി വി.മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരെയും ജീവനക്കാരെയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു.






