
കൊച്ചി : കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ വ്യവസായം പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. തീയറ്റേര്‍ ഉടമകള്‍ക്ക് 6 മാസത്തെ മോറോട്ടോറിയം വേണമെന്നും ജിഎസ്ടി അടക്കാന്‍ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളുമായി ഫിലിംചേബര്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കും.
കൊറോണ പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഏതാനും ദിവസങ്ങളായി തീയറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. പലരും വലിയ തുക വായ്പ എടുത്താണ് തിയേറ്റര്‍ മോഡിപ്പടിപ്പിച്ചിരുക്കുന്നത്. ഇഎംഎ അടയ്ക്കണമെന്ന് പറഞ്ഞ് ബാങ്കുകളുടെ സമ്മര്‍ദ്ദം ഉണ്ട്. അതിനല് തന്നെ മുഖ്യമന്ത്രി ഇടപെട്ട് 6 മാസത്തെ മോറട്ടോറിയും പ്രഖ്യാപിക്കണം. അതോടൊപ്പം ജിഎസ്ടിയുടെയും സാംസകാരിക ക്ഷേമനിധിയുടെയും പ്രളയസെസിന്റെയും നികുതി അടക്കുന്നത് മൂന്ന് മാസത്തെ സമയം നല്‍കണം. വൈദ്യുതി ബില്‍ അടക്കുന്നതിനും 3 മാസത്തെ സാവകാശം വേണം. തീയറ്റുകള്‍ പൂട്ടിക്കിടുന്ന ഈ സമയങ്ങളിലെ ബില്ലില്‍ നിന്ന് ഫിക്സഡ് ചാര്‍ജ് പുതുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നല്‍കണം എന്നീ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.






