
കേരളത്തിലും കൊറോണ ഭീതി വിതയ്ക്കുകയാണ്. എന്നാല്‍ വൈറസിനെക്കാള്‍ വേഗത്തില്‍ പടരുകയാണ് വ്യാജ വാര്‍ത്തകളും. കൊറോണ വൈറസുകള്‍ വായുവിലൂടെ പടര്‍ന്ന് പിടിക്കുമെന്ന പ്രചരണം നടന്നിരുന്നു. ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്‍ഫോ ക്ലിനിക്സ് വ്യക്തമാക്കുന്നു. ഇന്‍ഫോ ക്ലിനിക്സ് ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ;
? കൊറോണ വൈറസുകള്‍ വായുവിലൂടെ പടര്‍ന്ന് പിടിച്ച് ( Air bornet ransmission മുഖേന) സാധാരണ ജനങ്ങള്‍ക്കിടയില്‍ രോഗം പരത്തുമോ?
?ഇല്ല
ലോകാരോഗ്യ സംഘടന അത്തരമൊരു മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കിയോ?
?ഉത്തരം : ഇല്ല, ഇല്ല, ഇല്ല
?ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ സംഭവിക്കും എന്ന് പറയുന്നുണ്ടല്ലോ? CNBC എന്ന പ്രമുഖ മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അങ്ങനെ പറയുന്നുണ്ടല്ലോ?
?തെറ്റായ റിപ്പോര്‍ട്ടിങ്ങ് മുഖേന ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാര്‍ത്ത. വാര്‍ത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാര്‍ത്തയില്‍ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളില്‍ അഭിരമിച്ച് ഫോര്‍വേര്‍ഡ് ചെയ്തു കാണുന്നത് ഖേദകരമാണ്.
?വാര്‍ത്തയിലെ വസ്തുതകള്‍ എന്ത്?
?ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്,
?ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന 'ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം' കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം.
?ആശുപത്രികളില്‍ കൊറോണബാധിതരില്‍ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളില്‍ എയറോസോളുകള്‍ രൂപപ്പെടാം.
ആ എയറോസോളുകള്‍ പ്രസ്തുത
പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
?ഇന്‍ട്യുബേഷന്‍, നെബുലൈസേഷന് പോലുള്ള പ്രക്രിയ ചെയ്യുന്ന വിദഗ്ദ്ധര്‍ N95 മാസ്ക് ധരിക്കണം.
?സാധാരണ പൊതു സമൂഹത്തില്‍ ഇത്തരം ഒരു രോഗവ്യാപന സാധ്യതയില്ല എന്നും WHO വക്താവ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. (വീഡിയോ കമന്റില്‍)
??കൂടുതല്‍ വിശദമായി അറിയേണ്ടവര്‍ക്കായി,
?എന്താണ് ഈ സാങ്കേതിക പദങ്ങളുടെ അര്‍ത്ഥം ?
??ശ്വാസകോശരോഗങ്ങള്‍ എല്ലാം തന്നെ, എയര്‍ബോണ്‍ പകര്‍ച്ചയുണ്ടാക്കുന്നവയാണെന്ന തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ശ്വാസകോശത്തെയോ, ശ്വസനവ്യവസ്ഥയോ തന്നെ ബാധിക്കുന്ന നല്ലൊരു ശതമാനം രോഗങ്ങളും ഡ്രോപ്ലെറ്റ് രീതിയില്‍ പടരുന്നവയാണ്.
??ശ്വാസനവ്യവസ്ഥയെ ബാധിക്കുന്ന രോഗാണുക്കളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്, 'മുഖ്യമായും എയര്‍ബോണ്‍' (preferential airborne) രീതിയില്‍ പകരുന്നവ. മീസില്‍സ് വൈറസ്, ചിക്കന്‍പോക്സ് വൈറസ് എന്നിവയാണ് വായുവില്‍ ദീര്‍ഘനേരം തങ്ങി നിന്ന്, മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത്.
??മറ്റ് മിക്ക രോഗാണുക്കളും ഡ്രോപ്ലെറ്റ് അല്ലെങ്കില്‍ പ്രത്യേക സാഹചര്യങ്ങളില്‍ (ഓപ്പര്‍ച്ചുനിസ്റ്റിക്) മാത്രം എയര്‍ബോണ്‍ വ്യാപനം ഉണ്ടാക്കിയേക്കാവുന്നവയാണ്.
??വത്യാസം മനസ്സിലാക്കാന്‍ ഒരു ഉദാ: ചിക്കന്‍പോക്സിന് കാരണമാകുന്ന വൈറസിന്, രോഗബാധിതനായ ഒരാളില്‍ നിന്ന് 9 കിലോമീറ്ററോളം വായുവില്‍ സഞ്ചരിക്കാനും മറ്റെവിടെയെങ്കിലും അണുബാധകള്‍ക്കു കാ രണമാവാനും കഴിയും, മാത്രമല്ല അവ പുറത്തുവിട്ട വ്യക്തി പോയതിനുശേഷവും ഒരു പ്രദേശത്ത് തുടരാം.
എന്നാല്‍ കൊറോണ വൈറസുകള്‍ ശ്വസന സ്രവങ്ങളുടെ വലിയ തുള്ളികള്‍ മുഖേനയാണ് പടരുന്നതെന്നാണ് ഇപ്പോഴത്തെ ശാസ്ത്രീയ സമവായം.' 'തുള്ളികള്‍, ഭാഗ്യവശാല്‍, വളരെ ദൂരം സഞ്ചരിക്കാത്തത്ര ഭാരം കൂടിയവയാണ്', പകരം കുറച്ച് അടി മാത്രം സഞ്ചരിച്ച ശേഷം വായുവില്‍ നിന്ന് വീഴുന്നു.
??കൊറോണ ഗ്രൂപ്പില്‍ പെട്ട സാര്‍സ് അടക്കമുളള മുന്‍ വൈറസുകള്‍, ഇത്തരത്തില്‍ ഓപ്പോര്‍ച്ചുനിസ്റ്റിക് എയര്‍ബോണ്‍ പകര്‍ച്ചയുള്ളവയാണ്. അതായത്, പ്രധാനമായും ഡ്രോപ്ലെറ്റ് രീതിയില്‍ പകരുകയും, ആശുപത്രി സാഹചര്യങ്ങളില്‍ നടത്തുന്ന ചില പ്രക്രിയകളിലുണ്ടാവുന്ന ചെറുകണങ്ങളിലൂടെ(aerosol), എയര്‍ബോണ്‍ പകര്‍ച്ചയ്ക്ക് നേരിയ സാധ്യതയുമുള്ളവ.
??നെബുലൈസേഷന്, ശ്വാസകോശത്തില്‍ നേരിട്ട് കുഴല്‍ ഇറക്കുന്ന ഇന്റുബേഷന്‍ പ്രക്രിയ, പോസ്റ്റ്മോര്‍ട്ടം, ശ്വാസകോശത്തില്‍ നിന്ന് സ്രവങ്ങള്‍ വലിച്ചെടുക്കുന്ന പ്രക്രിയ തുടങ്ങിയവയിലൊക്കെ, ഇത്തരം ചെറുകണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ എയറോസോളുകള്‍, മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ തങ്ങി നില്ക്കാന് സാധിക്കുന്നവയായത് കൊണ്ട്തന്നെ, പിന്നീട് അവിടെ എത്തുന്ന മറ്റൊരു വ്യക്തിയ്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്.
?എന്താണ് നിലവിലെ പഠനങ്ങള്‍ പറയുന്നത് ?
??കോവിഡ് 19 എന്ന ഈ നൂതന കൊറോണ വൈറസ്,
ജനിതകമായ ചെറിയ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍, രൂപശാസ്ത്രപരമായും, മറ്റു ഭൗതികസവിശേഷതകള്‍ കൊണ്ടും, ഏറെക്കുറെ മുന്‍ കൊറോണ വൈറസുകളെപ്പോലെ തന്നെയാണ്.
?? ഇതില്‍ നിന്നും വിഭിന്നമായി വായുവിലൂടെ രോഗപ്പകര്‍ച്ച ഉണ്ടണ്ടാവണം എങ്കില്‍ മൊത്തം ഘടനയിലും ഭൗതിക സവിശേഷതകളിലും സാരമായ വ്യത്യാസങ്ങള്‍വരേണ്ടി വരും.
ജനിതക വ്യതിയാനം പോലെ പോലെ ലളിതമായി സംഭവിക്കുന്ന ഒന്നല്ല അത്.
??ആശുപത്രിയിലല്ലാതെ സാര്‍സ് കൊറോണ വൈറസ്, ഇത്തരത്തില്‍ പകര്‍ന്നതായി സംശയിക്കുന്ന ഒരു പഠനം മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരു ബഹുനില കെട്ടിടത്തിലെ ഉപയോഗശൂന്യമായ വെന്റ് പൈപ്പിലൂടെ, എക്സോസ്റ്റ് ഫാന്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദവ്യതാസം വഴി, എയറോസോളുകള്‍ ഉണ്ടാക്കപെടുകയും, രോഗം ഇത് വഴി ചിലര്‍ക്ക് പകര്‍ന്നിട്ടുണ്ടാവാം എന്നതുമാണ് പഠനത്തിന്റെ നിഗമനം. സാധാരണ സാഹചര്യങ്ങളില്‍ , ഒരു രോഗി ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ഒന്നും തന്നെ ഇതു പോലെ എയ്റോസോളുകള്‍ ഉണ്ടാവുന്നില്ല.
?വാര്‍ത്തയില്‍ ഉദ്ധരിച്ച പഠനം അപ്പോള്‍ ആധികാരികം അല്ല എന്നാണോ ?
??ഈ പഠനം ഉള്‍പ്പെടെ പറയുന്നത്,
സാധാരണ സാഹചര്യങ്ങളില്‍, എയര്‍ബോണ്‍ പകര്‍ച്ച ഇത് വരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെയാണ്. പഠനം അല്ല പഠനത്തിന്റെ തെറ്റായ വ്യാഖ്യാനം മാത്രമാണ് പ്രശ്നം.
??വളരെ പുതിയൊരു വൈറസ് ആയത് കൊണ്ട് തന്നെ, കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് എന്നതിനാല്‍, നിലവില്‍ ലഭ്യമായ ശാസ്ത്രീയ വിവരങ്ങളെ മാത്രമാണ് ആശ്രയിക്കേണ്ടത്.
??COVID19 എന്ന ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന കൊറോണ വൈറസ് എയറോസലൈസേഷന്‍ എന്ന നേര്‍ത്ത കണം ആക്കപെടുന്നതിനു ശേഷം 3 മണിക്കൂര്‍ വരെ കണ്ടെത്താനും ആ കാലയളവിലുടനീളം കോശങ്ങളെ ബാധിക്കാനും കഴിയുമെന്ന് പഠന രചയിതാക്കള്‍ കണ്ടെത്തി.
??പ്രീപ്രിന്റ് ഡാറ്റാബേസ് medRxiv ല്‍ മാര്‍ച്ച് 10ന് ആദ്യം പോസ്റ്റുചെയ്ത പഠനം ഇപ്പോഴും പ്രാഥമികമാണ്, കാരണം ഇത് വിപുലമായ പിയര്‍ അവലോകനത്തിന് വിധേയമായിട്ടില്ല.
പുനരവലോകനങ്ങളെ പ്രതിഫലിപ്പിക്കുന്ന പഠനത്തിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് മാര്‍ച്ച് 13 ന് പോസ്റ്റുചെയ്തു.
??പക്ഷേ നിരവധി പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല.
പഠനം നടത്തിയവര്‍ തന്നെ പറയുന്നത് ഉദ്ധരിക്കാം,
?'ഒരു മനുഷ്യനെ ബാധിക്കാന്‍ പ്രായോഗികമായി SARSCoV2 ന്റെ സാന്ദ്രത എത്രത്തോളം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല, എന്നിരുന്നാലും ഇത് ഭാവിയില്‍ ഞങ്ങള്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നു,' Co Author ഡിലന് മോറിസ്.
?'യഥാര്‍ത്ഥ മനുഷ്യരിലല്ല പഠനം, എയറോസോള്‍ ട്രാന്സ്മിഷന് തത്വത്തില്‍ സംഭവിക്കാമെങ്കിലും, നിലവിലെ പാന്‍ഡെമിക്കിനെ പ്രേരിപ്പിക്കുന്ന പ്രാഥമിക ശക്തിയായിരിക്കില്ല ഇത്' മോറിസ് ലൈവ് സയന്‍സ് എന്ന സയന്‍സ് മാഗസിന് നല്കിയ ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
?ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കുപ്രചരണങ്ങള്‍, ശാസ്ത്രീയ അടിത്തറയില്ലാതെ ആര് പ്രചരിപ്പിച്ചാലും അപകടകരമാണ്. എന്തു കൊണ്ട് ?
?പാന്‍ ഡെമിക്ക് അഥവാ മഹാമാരിയെപ്പോലെ തന്നെ ഭയക്കേണ്ട ഒന്നാണ് ലോകാരോഗ്യ സംഘടന തന്നെ സൂചിപ്പിച്ചത് പോലെ ' infodemic'. വിവരങ്ങളുടെ കുത്തൊഴുക്കാണ്, ശരിയേതാണ് തെറ്റേതാണ് എന്ന് നോക്കാതെ പ്രചരിപ്പിക്കലാണ് പരിണിതഫലം.
?സ്വാഭാവികമായും വിരസമായ ശാസ്ത്ര വസ്തുതാ വിവരണത്തെക്കാള്‍ ഞെട്ടിപ്പിക്കല്‍ വാര്‍ത്തകള്‍ക്ക് തന്നെയാവും കൂടുതല്‍ പ്രചരണം കിട്ടുക.
ഉദാ: കോവിഡ് രോഗപ്പകര്ച്ചയെക്കുറിച്ചുള്ള ഇന്‍ഫോ ക്ലിനിക്ക് പോസ്റ്റില്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിരുന്നു (ലിങ്ക് കമന്റില്‍). പക്ഷെ രോഗപ്പകര്‍ച്ചയുടെ വിശദ വിവരങ്ങള്‍ വായിച്ച് ഗ്രഹിക്കുന്നതിനെക്കാള്‍, 'കൊറോണ വായുവിലൂടെ പടരും' എന്ന സ്തോഭജനക വാര്‍ത്ത ഒറ്റ ഞെക്കില്‍ പടര്‍ത്തി വിടുന്ന അപകടകരമായ പ്രതിഭാസത്തെയാണ് ഇന്‍ഫോ ഡെമിക് എന്ന് WHO വിശേഷിപ്പിച്ചത്.
മഹാമാരിയെപ്പോലെ അപകടം അത്തരം പ്രവണതകള്‍!!!
എഴുതിയത് : ഡോ: ദീപു സദാശിവന് Deepu Sadasivan & ഡോ: നവ്യ തൈക്കാട്ടില്‍ Navya Thaikattil
#കോവിഡ്19
#ക്വാറന്റൈന്
#ഐസൊലേഷന്‍
#കൊറോണ
#ഇന്‍ഫോക്ലിനിക്
#സാമൂഹികവ്യാപനം
#Break_the_chain
Info Clinic
#FakeNews
#AirborneTransmission
#വ്യാജവാര്‍ത്ത






