
ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങും തമ്മില് ഇന്ന് കൊറോണയുടെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കും. ഫോണ്വഴിയാകും ഇരു നേതാക്കന്മാരും ചര്ച്ച നടത്തുക. ഇന്നത്തെ കണക്കനുസരിച്ച് രോഗവ്യാപനത്തിന്റെ തോതില് അമേരിക്ക ചൈനയെയും മറികടന്നിരിക്കുകയാണ്. ഇന്ന് രാത്രി 9നാകും ഇരുനേതാക്കന്മാരുടെയും ചര്ച്ച. കൊറോണയുടെ വ്യാപനം കുറയ്ക്കാന് ലോകരാഷ്ട്രങ്ങള് ഒന്നടങ്കും ശ്രമിക്കുകയാണ്.
82404 കൊറോണ കേസുകളാണ് അമേരിക്കയില് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് അമേരിക്ക. കൊറോണയെക്കുറിച്ച് ചൈനീസ് വൈറസ് എന്ന് കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയും വന്വിവാദമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറിനുള്ള പദ്ധതികളും ചര്ച്ചചെയ്യുമെന്നാണ് അറിയുന്നത്. കൊറോണയുടെ പശ്ചാത്തലത്തില് ലോകരാഷ്ട്രങ്ങളെല്ലാം സാമ്പത്തികമായ വന് തകര്ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തെ മറികടക്കാന് ഇന്ത്യയുമായി കൈകോര്ക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളിലെ സ്ഥിതി നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്.







Comments