
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമാണ് കാറ്റി പെറി. നിരവധി ആരാധകരാണ് താരത്തിലുള്ളത്. സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി കഴിയുകയാണ് ഗായിക ഇപ്പോള്‍. കോവിഡ് 19 വ്യാപിക്കുന്ന സാചര്യത്തില്‍ എല്ലാവരും വീടുകളില്‍ സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയുമിരിക്കണമെന്നും ഓര്‍മിപ്പിച്ച് കാറ്റി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതോടൊപ്പം ഗായിക തന്റെ മേക്ക്അപ്പ് ഇടാത്ത ചിത്രവും പങ്കുവെച്ചിരുന്നു.
രണ്ട് ചിത്രങ്ങളാണ് ഗായിക പങ്കുവെച്ചത്. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് കടും നിറത്തിലുള്ള ലിപ്സ്റ്റിക്കിട്ട് സ്റ്റൈലിഷ് ലുക്കില്‍ നില്ക്കുന്ന ചിത്രമാണ് ആദ്യത്തേത്. ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി മേക്ക്അപ്പ് ഇടാതെ മുടി ഒരുവശത്തേയ്ക്ക് ഒതുക്കി വച്ച് പുഞ്ചിരിച്ച് കൊണ്ട് ഇരിക്കുന്ന ഒരു ചിത്രമാണ് രണ്ടാമത്തേത്. മുഖത്തെ ബ്ലാക്ഹെഡ്സ് പോലും രണ്ടാമത്തെ ചിത്രത്തില്‍ വ്യക്തമാണ്.
കാറ്റിയുടെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ നിരവധി പേര് ചിത്രങ്ങളുടെ താഴെ പ്രതികരണങ്ങളുമായെത്തി. രണ്ട് ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മേക്ക് അപ്പ് ഇല്ലാത്തപ്പോഴും കാറ്റി അതിസുന്ദരിയാണെന്നും കണ്ണുകളിലെ തിളക്കമാണ് ഏറ്റവുമധികം ആകര്‍ഷിക്കുന്നതെന്നും ആരാധകര്‍ കുറിച്ചു. മേക്ക്അപ്പ് ഇടാത്തപ്പോഴാണ് കാറ്റി കൂടുതല്‍ സുന്ദരി എന്നാണ് ഭൂരിഭാഗം ആരാധകരും കുറിച്ചത്.






