
ന്യൂഡല്‍ഹി: കൊറോണ വൈറസ് ചൈനയില്‍ മനുഷ്യ നിര്‍മ്മിതമായ വൈറസാണെന്ന സംശയം ലോകം ഉയര്‍ത്തുന്നതിനിടെ അതേ ആരോപണം ഉയര്‍ത്തി നെബേല്‍ ജേതാവും രംഗത്ത്. ഫ്രഞ്ച് വൈറോളജിസ്റ്റും മെഡിസിനില്‍ നെബേല്‍ ജേതാവുമായ ലൂക്ക് മൊണ്ടെയ്നര്‍ ആണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
സാര്‍സ്-കോവ്-2 എന്ന വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ മനുഷ്യ നിര്‍മ്മിതമായി ഉണ്ടാക്കിയതാണ്. എയിഡ്സിന് എതിരായ വാക്സിന് നിര്‍മ്മാണ ശ്രമത്തിന്റെ ഫലമായാണ് ഈ വൈറസെന്ന് അദേഹം പറയുന്നു. ഫ്രഞ്ച് സി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ലൂക്ക് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
എച്ച്.ഐ.വിയുടെ ഘടനയും മലേറിയ സൂഷ്മ ജീവികളുടെ ഘടകങ്ങ്ളും കൊറോണ വൈറസില്‍ കാണാന്‍ കഴിഞ്ഞുവെന്നാണ് ലൂക്കിന്റെ ന്യായീകരണം. 2000 മുതല്‍ കോവിഡ് 19 വൈറസില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് വുഹാനിലെ ലാബ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എയിഡ്സിന് കാരണമായ എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രഞ്ജരില്‍ ഒരാളാണ് ലൂക്ക്. ഈ കണ്ടുപിടുത്തമാണ് അദേഹത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.
മാരകമായ വൈറസുകളും പകര്‍ച്ചവ്യാധികളും പഠിക്കുന്ന ചൈനീസ് സര്‍കകാരിന്റെ വുഹാന്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷാ സംവിധാനങ്ങളെ ക്കുറിച്ച് രണ്ടു വര്‍ഷം മുമ്പ് ചൈനയിലെ യുഎസ് എംബസിയും ആശങ്ക ഉയര്‍ത്തിയിരുന്നു.






