
പാട്ട് പാടാൻ മാത്രമല്ല അസലായി നൃത്തം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിട്ടുള്ള ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായാണ് റിമി ആരാധകരെ കയ്യിലെടുക്കാറുള്ളത്. ഇപ്പോഴിതാ റിമിയുടെ ഒരു ഡാൻസ് വിഡിയോ ആണ് വൈറലാവുന്നത്.
താരം തന്നെയാണ് തന്റെ ഇൻസ്റ്റ ഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കട്ട പിന്തുണയാണ് ആരാധകർ താരത്തിന് നൽകുന്നത്. ഹൈ വോൾട്ടേജ് ഡാൻസ് ആണെന്നാണ് കമന്റുകൾ നിറയുന്നത്. റിമിയുടെ വർക്കൗട്ട് വിഡിയോകൾ നേരത്തെ ഹിറ്റായിരുന്നു. വ്യായാമത്തിലൂടെയും മറ്റും മെലിഞ്ഞുള്ള റിമിയുടെ മെയ്ക്കോവർ ഞെട്ടിക്കുന്നതായിരുന്നു.
ക്വാറന്റൈൻ സമയത്ത് കുടുംബത്തോടൊപ്പമാണ് റിമി ഉള്ളത്. വീട്ടിലെ വിശേഷങ്ങളും മറ്റും താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീട്ടിൽ വെറുതേ ഇരിക്കുന്നതിന്റെ ബോറഡി മാറ്റാൻ യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു.






