
ലോകജനത കോവിഡ് എന്ന മഹാമാരിയുടെ ഭയത്തിനു മുന്നില്‍ നില്‍ക്കെ ആഗതമാകുന്ന പരിശുദ്ധ റമദാനിനെ അചഞ്ചലമായ െദെവവിശ്വാസത്തിലൂന്നിയ ആരാധനാ കര്‍മങ്ങളുടെയും അതിരറ്റ കാരുണ്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദര്‍ഭമായി കരുതണം.
ആരാധനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നല്ല വാക്കിനും ചിന്തയ്ക്കും സല്‍പ്രവര്‍ത്തിക്കും െദെവിക പ്രതിഫലം പതിന്മടങ്ങായി ഉറപ്പുലഭിച്ചിട്ടുള്ള മാസം. ഒരു െവെറസ് കണത്തിന് മുന്നില്‍ മാനവരാശി പകച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണമായ െദെവിക സമര്‍പ്പണത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന ആത്മവിശ്വാസവും മാനസിക ബലവും സ്വന്തത്തെ എന്നപോലെ സമൂഹത്തേയും പരിഗണിച്ച് അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള സന്നദ്ധതയും പ്രധാനമാണ്. റമദാന് വ്രതം ഇന്ന് ലോകം നേരിടുന്ന കടുത്ത പരീക്ഷണത്തെ അഭിമുഖീകരിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്ന അനുഷ്ഠാനമാണ്. സമ്പന്നനും ദരിദ്രനും ഭേദമില്ലാതെ വിശപ്പിന്റെയും ദാഹത്തിന്റെയും കാഠിന്യവും അപരന്റെ ജീവിതാവസ്ഥകളും അനുഭവിച്ചറിയാന്‍ റമദാന് പ്രേരണയാകുന്നു.
റമദാന് ആരാധനാലയങ്ങളെ പ്രാര്‍ത്ഥനാ സാന്ദ്രമാക്കുന്ന, വ്രതനിഷ്ഠമായ ഒരുപാട് ഒത്തുചേരലുകളുടെ സന്ദര്‍ഭമായിരുന്നു. പക്ഷേ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തിന് മുന്നില്‍ നമ്മുടെ പരമ്പരാഗത രീതികള്‍ പലതും തത്കാലം മാറ്റിവയ്ക്കാനും ആചാര ശീലങ്ങളില്‍ ക്രമീകരണങ്ങള്‍ വരുത്താനും ഓ
രോരുത്തരും ബാധ്യസ്ഥമായിരിക്കുന്നു.
ലോകം കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് അധികൃതരും ജനങ്ങളും െകെകോര്‍ത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് ആശ്വാസകരമായ അവസ്ഥയുണ്ട്. ആരോഗ്യ, ചികിത്സാ രംഗത്തെ സമര്‍പ്പണ സന്നദ്ധരായ വ്യക്തിത്വങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും സാധാരണക്കാരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം െകെകോര്‍ത്ത് നിന്നതിന്റെ നേട്ടമാണിത്.
പരമദരിദ്രരായവര്പോലും ജോലിയും വരുമാന മാര്‍ഗങ്ങളുമെല്ലാം ഉപേക്ഷിച്ചും പൊതുഇടങ്ങള്‍ അടച്ചിട്ടും ഗതാഗതം ഒഴിവാക്കിയും മറ്റും നമ്മുടെ സംസ്ഥാനം ആര്‍ജ്ജിച്ചെടുത്തിട്ടുള്ള ഈ അനുകൂല സാഹചര്യം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗണ്‍ കാല കര്‍ശന നിയന്ത്രണം രോഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ റമദാനിലും തുടരേണ്ടതുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധയജ്ഞത്തിനു എല്ലാവരും ശക്തമായ പിന്തുണ നല്‍കണം. ആരാധനാനുബന്ധമായി സാമൂഹിക ഒത്തുചേരലുകള്‍ ഏറെയുള്ള റമസാനിലും തറാവീഹ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടിത നമസ്കാരങ്ങളും അവരവരുടെ വീടുകളില്‍ വച്ചു മാത്രം നിര്‍വഹിക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ മഹല്ല് കമ്മിറ്റികളും ഖത്തീബ് ഇമാമിന്റെ ചുമതല വഹിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. ആരുടെയും അശ്രദ്ധ കൊണ്ട് നാട് വലിയ വില കൊടുക്കേണ്ടിവരുന്ന സന്ദര്‍ഭം സംജാതമാകരുത്. റമദാനില്‍ അവരവരുടെ വീടുകളെ ആരാധനാലയങ്ങളും പാഠശാലകളുമാക്കികൊണ്ട് പ്രാര്‍ത്ഥനയും പഠനവുമെല്ലാമായി ജീവിതം ചിട്ടപ്പെടുത്തുക.
വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും പൊതുവിജ്ഞാനവും ആര്ജ്ജിച്ചെടുക്കുന്നതിന് വേണ്ടി കുടുംബത്തെ സജ്ജമാക്കുക. കുടുംബത്തില്‍ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താനും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. ജോലിയും വരുമാന മാര്‍ഗവുമില്ലാതെ
ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കണം. സാമൂഹികമായ അകലം പാലിക്കുമ്പോഴും മാനസികമായ അടുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.





