
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ മദ്യവില്‍പ്പന പുനരാരംഭിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ഇത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. കോടതി വിധി മറികടന്ന് സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടായിരിക്കില്ല. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് സംസ്ഥനത്തിന് ഉള്ളതെന്നും ടി.പി രാമകൃഷ്ണന് പറഞ്ഞു.
സംസ്ഥാനത്തെ വെയര്‍ ഹൗസുകള്‍ വഴി മദ്യം നല്കാന് അബ്കാരി ചട്ടം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ അബ്കാരി ചട്ട ഭേദഗതി അന്നത്തെ സാഹചര്യത്തിലാണെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. നേരത്തെ മദ്യത്തിന് അടിമയായവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.







Comments