
തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണ്ൻ ആശുപത്രി വിട്ടു. ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന്റെ രക്തക്കുഴലുകളിലെ രണ്ട് ബ്ലോക്കുൾ നീക്കം ചെയ്തു.
മൂന്നാഴ്ച പരിപൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലുള്ള അദ്ദേഹത്തിന് ഒരാഴ്ച കാലത്തേക്ക് സന്ദർശകരെ അനുവദിക്കേണ്ടതില്ലന്നും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.






