
ഇസ്ലാം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മിതത്വത്തെ സമ്പൂര്‍ണമായി പ്രോത്സാഹിപ്പിക്കുകയും അമിതവ്യയത്തെ ഗൗരവതരമായി നിരുത്സാഹപ്പെടുത്തുകയും ചെയ്ത മതമാണ്.
പ്രായോഗികവും മാതൃകാപരവുമായ ഒട്ടേറെ നിര്‍ദേശങ്ങളും താക്കീതുകളും മിതവ്യയത്തിനു വേണ്ടിയും അമിതവ്യയത്തിന് എതിരായും ഇസ്ലാം നല്‍കുന്നുണ്ടെങ്കിലും ലോകത്തുടനീളം ധൂര്‍ത്തിന്റെ പല പര്യായങ്ങളിലും മുസ്ലിം നാമധാരികളുണ്ട് എന്നത് ഏറെ സങ്കടകരമായ വസ്തുതയാണ്. നിരന്തരമായ ബോധവല്‍ക്കരണവും ഉണര്‍ത്തലുകളും തന്നെയാണ് നാം നമ്മെതന്നെ ശുദ്ധീകരിക്കുന്നതിനുള്ള പ്രഥമ പാഠം.
ധാരാളിത്തം കാണിക്കുക എന്നത് ഒരു തിന്മയാണെന്നും പല സമൂഹങ്ങളുടെയും നാശത്തിന് കാരണമായത് ഈ തെറ്റാണെന്നും ഖുര്‍ആന്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു നിങ്ങള്‍ ധാരാളിത്തം കാണിക്കരുത് തീര്‍ച്ചയായും ധാരാളിത്തം കാണിക്കുന്നവരെ അവന് (അല്ലാഹു) ഇഷ്ടപ്പെടുന്നില്ല (ഖുര്‍ആന്‍ 7:31). ദൈവത്തെ യഥാവിധി ഉള്‍ക്കൊള്ളാത്തതു വരും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തവരുമാണ് ധൂര്‍ത്ത് കാണിക്കുന്നവര്‍ എന്നാണ് ഖുര്‍ആനിന്റെ പക്ഷം. നീ ധൂര്‍ത്ത് കാണിക്കരുത്, നിശ്ചയം; ധൂര്‍ത്ത് കാണിക്കുന്നവര്‍ പിശാചിന്റെ സുഹൃത്തുക്കളാണ്, പിശാചാകട്ടെ തന്റെ രക്ഷിതാവിനോട് നന്ദികേട് കാണിചവനുമാണ് (ഖുര്‍ആന്‍ 17:27)
താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ നിരന്തരംശ്രദ്ധിക്കേണ്ടവനും, അയല്പക്കക്കാരന്റെ വിശപ്പ് തന്റെ മതവിശ്വാസത്തെ പരീക്ഷിക്കുന്ന ഘടകമാണെന്നും തിരിച്ചറിയേണ്ടവനാണ് വിശ്വാസി. ആ ബോധ്യം അവനില്‍ ഉണ്ടാകുമ്പോഴാണ് ഖുര്‍ആന്‍ പറഞ്ഞ ഗുണം വിശ്വാസിയില്‍ കാണാനാവുക; അവര്‍ തങ്ങള്ക്കിഷ്ടമുള്ളതോടൊപ്പം സാധുവിനും അനാഥര്‍ക്കും ബന്ധുക്കള്‍ക്കും ഭക്ഷണം നല്‍കുന്നവരാണ് എന്നിട്ടവര്‍ പറയും ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ചു കൊണ്ടാണ്, നിങ്ങളില്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങളുടെ താല്‍പ്പര്യമല്ല, മറിച്ച് നാളെ ഞങ്ങളുടെ മുഖം ചുളിഞ്ഞു പോകുന്ന ഭയാനകമായ ഒരു ദിവസത്തെയാണ് ഞങ്ങള്‍ ഭയപ്പെടുന്നത് (ഖുര്‍ആന്‍ 76:10).
അമിതവ്യയവും ധാരാളിത്തവും ഭക്ഷണത്തില്‍ മാത്രമല്ല ജീവിതക്രമത്തിലുടനീളം ശ്രദ്ധിക്കുകയും മിതത്വം മുഖഛായയാക്കി മാറ്റാന്‍ നാം പരിശ്രമിക്കുകയും ചെയേ്ണ്ടേതുണ്ട്.
ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര
(വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അസിസ്റ്റന്റ് പ്ര?ഫസറാണ് ലേഖകന്‍)





