
തിരുവനന്തപുരം: കോവിഡിനെതിരേയുള്ള പോരാട്ടത്തിന് ഫലമുണ്ടായതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒന്നും അവസാനിച്ചിട്ടില്ല, എന്നാല്‍ ചെയ്ത കാര്യങ്ങള്‍ക്ക് ഗുണമുണ്ടായി. ഇതില്‍ സന്തോഷണമുണ്ട്. നമ്മുടെ പ്രവൃത്തിഭാരം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദിശ കോള്‍ സെന്ററില്‍ ഒരു ലക്ഷം കോള്‍ തികയുന്ന അവസരത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
'ഇനിയും ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും വരുന്നുണ്ട്. അവരെ ഓരോരുത്തരേയും നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. വരുന്നവരില്‍ പോസിറ്റീവ് കേസുകള്‍ കണ്ടേക്കാം. പക്ഷേ അത് കണ്ടു കിട്ടുക എന്നതാണ് പ്രധാനം. അത്തരക്കാര്‍ പരിശോധനയില്‍ വരികയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ അവര്‍ക്ക് മരണമുണ്ടാകാതെ, മറ്റുള്ളവരിലേക്ക് പകരാതെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി പറഞ്ഞു.
കൊറോണമൂലം ജോലി നഷ്ടമായവരെയും ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ എന്നിവരെയും , വിസയുടെ കാലാവധി അവസാനിച്ചവരെയും ആദ്യം എത്തിക്കാനാണ് തീരുമാനം. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. നിര്‍ദേശങ്ങളെല്ലാം മാധ്യമങ്ങള്‍ നന്നായി കൊടുക്കുന്നുണ്ടെന്നും അതിലൂടെയാണ് ജനങ്ങള്‍ ഇതെല്ലാം മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.






