
ബെംഗളൂരു: 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കാന്‍ ചരക്കുതീവണ്ടിക്കു മുകളില്‍ക്കയറിയ യുവാവിന് അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റു. ബെംഗളൂരു സ്വദേശിയായ 22കാരനാണ് ഷോക്കേറ്റത്. മൈസുരുവില്‍ നിന്ന് വന്ന ചരക്കുതീവണ്ടിക്ക് മുകളില്‍ കയറിയായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.
ബെംഗളുരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മൈസൂരുവില്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി യുവാവ് കയറി. തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതിക്കമ്പിയില്‍ തട്ടുകയായിരുന്നു. ഇതോടെ യുവാവ് താഴേക്ക് തെറിച്ചുവീണു. യുവാവ് വീഴുന്നത് റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു.
ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടിക്ടോക് വീഡിയോ നിര്‍മ്മിക്കുന്നതിനിടെ ഒട്ടേറെ പേരുടെ ജീവനാണ് െപാലിഞ്ഞിട്ടുള്ളത്. ടിക്ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് പലതവണ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.






