
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ വായ്പാ പരിധി അഞ്ച് ശതമാനമായി ഉയര്‍ത്തി. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് അധികമായി 4.28 ലക്ഷം കോടി ലഭിക്കും. നിലവില്‍ മൂന്ന് ശതമാനത്തില്‍ നിന്നുള്ള വര്‍ധനവ് ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് മാത്രമാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി.
എന്നാല്‍ കടമെടുപ്പ് പരിധി ഉയര്‍ത്തുമ്പോള്‍ അത് എന്താവശ്യത്തിന് ചെലവഴിക്കുന്നെന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കണമെന്ന ഉപാധിയും കേന്ദ്രം മുന്നോട്ടുവെച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഭക്ഷ്യധാന്യം ഉറപ്പാക്കാന്‍, കര്‍ഷകരുടെ ക്ഷേമം, ആരോഗ്യ രംഗ,ശുചിത്വ രംഗം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പണം ചെലവഴിക്കണം.
12,390 കോടി രൂപ റവന്യൂ നഷ്ടം നികത്താനുള്ള ഗ്രാന്റായി നല്കി. അതേസമയം സംസ്ഥാനങ്ങള്‍ക്ക് 46,038 കോടി രൂപ നികുതി വരുമാനമായി ഏപ്രിലില്‍ നല്‍കിയിരുന്നതായും ധനമന്ത്രി വ്യക്തമാക്കി.






