
വെഞ്ഞാറമൂട്: ഇതുവരെ വന്ന ചക്കഭീമന്മാരെയെല്ലാം പിന്നിലാക്കിക്കൊണ്ട് മാണിക്കല്‍ പഞ്ചായത്തില്‍ നിന്ന് ഒരു ഭീമന് തേന്‍വരിക്ക ഗിന്നസില്‍ കയറാന്‍ ഒരുങ്ങുന്നു. പിരപ്പന്‍കോട് കുതിരകുളം മാങ്കുഴിയില്‍ വിജയചന്ദ്രന്റെ പ്ലാവിലാണ് 68.5 കിലോയും ഒരു മീറ്ററിനടുത്ത് നീളവുമുള്ള വമ്പന്‍ ചക്കയുണ്ടായത്. കഴിഞ്ഞ ദിവസം 52 കിലോയുള്ള ചക്ക റെക്കോര്‍ഡായ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.
ഈ വാര്‍ത്ത കണ്ടതോടെയാണ് കാര്യം നിസ്സാരമല്ലെന്ന് വിജയചന്ദ്രന്‍ മനസ്സിലാക്കിയത്. തന്റെ പ്ലാവിലെ ചക്കയുടെ കാര്യം അപ്പോഴാണ് ഓര്‍ത്തത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, കൃഷി ഓഫിസര്‍ പമില വിമല്‍ രാജ് എന്നിവരെ വിവരമറിയിച്ചു. അവരുടെ സാന്നിധ്യത്തില്‍ ചക്ക അടര്‍ത്തി തൂക്കി. ഇനി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഗിന്നസ് റെക്കോര്‍ഡ് എന്നിവയില്‍ വിവരം എത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് വിജയചന്ദ്രന്‍.






