ന്യൂഡല്‍ഹി: പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് മകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. തന്റെ അച്ഛനൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിനത്തില്‍ ട്വീറ്റ് ചെയ്തത്.
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് 1991 മെയ് 21 ന് ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. മകള്‍ പ്രിയങ്കയ്ക്ക് അന്ന് 19 വയസ് മാത്രമായിരുന്നു പ്രായം, തോളിലുടെ കൈയ്യിട്ട് ചേര്‍ത്തു പിടിച്ചുകൊണ്ട് നില്ക്കുന്ന ചിത്രമാണ് പ്രിയങ്ക ട്വിറ്ററിലുടെ പങ്കുവെച്ചത്.

'നിങ്ങളോട് ദയയയില്ലാത്തവരോടും നിങ്ങള്‍ ദയ കാട്ടണം. ജീവിതം സുന്ദരമാണ്. അത് എത്രത്തോളം മോശമാണെന്ന് നിങ്ങള്‍ ചിന്തിച്ചാലും..മുന്നോട്ട് നീങ്ങിക്കൊണ്ടേ ഇരിക്കുക. ആകാശം എത്ര ഇരുണ്ടതാണെങ്കിലും, ഭയാനകമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും.., ഉറപ്പുള്ള ഹൃദയം ഉണ്ടാകണം,,എത്ര സങ്കടങ്ങള്‍ ഉണ്ടായാലും ആ ഹൃദയം സ്നേഹം കൊണ്ട് നിറയ്ക്കണം.. ഇതായിരുന്നു എന്റെ അച്ഛന്റെ ജീവിതം സമ്മാനിച്ചവ.. 48 കാരിയായ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Comments