
ദുബായ്: ദുബായില്‍ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യാക്കാരന് വന്ദേ ഭാരത് മിഷന് വഴി നാട്ടിലെത്തി. ഇരുപത്തഞ്ചോളം വ്യാപാരികളെ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ച മുംബൈ സ്വദേശിയായ യോഗേഷ് എന്നയാളാണ് വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേക്ക് കടന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനി വഴിയാണ് ഇയാള്‍ 30,000 മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെയുള്ള തുകയുടെ ചെക്ക് നല്കിയ ശേഷം ചരക്കുകള്‍ കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ ഇയാളെക്കുറിച്ച് അന്വേഷണം നടന്നു. അപ്പോഴാണ് ഇയാള്‍ മുങ്ങിയതായി അറിഞ്ഞത്. വിവിധ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പ്. വിവിധ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പിന്െ്റ തുടക്കം. ആദ്യം ചെറിയ തുകയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങിയ ശേഷം പണം കൃത്യ സമയത്ത് നല്‍കിയിരുന്നു. ഇങ്ങനെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി പണത്തിന് പകരം ചെക്ക നല്കി. ഈ മാസം 18, 20 തീയതികളാണ് ചെക്കില്‍ രേഖപ്പെടുത്തിയിരുന്നത്.
അക്കൗണ്ടില്‍ പണമില്ലാതെ ബാങ്കില്‍ നിന്ന് ചെക്കുകള്‍ മടങ്ങിയതേടെ പലരും യോഗേഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ കമ്പനിയില്‍ അന്വേഷിച്ചെങ്കിലും അത് പൂട്ടിയ നിലയിലായിരുന്നു. ഇവിടുത്തെ തൊഴിലാളികളെയടക്കം ബന്ധപ്പെടുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇയാള്‍ രാജ്യം വിട്ടതായി മനസ്സിലായത്. 30 ലക്ഷം ദിര്‍ഹത്തിന്റെ (ആറ് കോടി ഇന്ത്യന്‍ രൂപ) തട്ടിപ്പാണ് ഇയാള്‍ നടത്തിയിരിക്കുന്നത്.
മെയ് 11ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഇയാള്‍ ഹൈദരാബാദിലേക്ക് കടന്നുവെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മുന്‍ഗണന അനുസരിച്ച മാത്രം യാത്രക്കാരെ അനുവദിക്കുന്ന ഫൈ്ളറ്റില്‍ ഇയാള്‍ക്ക് എങ്ങനെ ടിക്കറ്റ് തരപ്പെട്ടുവെന്നതും വ്യക്തമല്ല.







Comments