
ഭോപ്പാല്‍: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറിനെ 'കാണ്മാനില്ല' എന്ന പോസ്റ്ററുകള്‍ മണ്ഡലമായ ഭോപ്പാലില്‍ നിറയുന്നു. മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രഗ്യാ സിങ് താക്കൂര്‍. ഭോപ്പാലില്‍ ഇതുവരെ 1,400 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടും എംപിയെ കാണാതായതോടെയാണ് നഗരത്തില്‍ പലയിടങ്ങളിലായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. എന്നിട്ടും എംപിയെ ഒരിടത്തും കാണാനില്ല...' പോസ്റ്ററുകളില്‍ പറയുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകാത്തവരെ പ്രതിനിധികളായി തിരഞ്ഞെടുക്കരുതെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേഷ്വര് പട്ടേല്‍ വിമര്‍ശിച്ചു. പ്രഗ്യാ താക്കൂര്‍ തിരികെ എത്താന്‍ തങ്ങള്‍ അപേക്ഷിക്കുകയാണ്. അദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രഗ്യാ സിങ് താക്കൂര്‍ നിലവില്‍ എയിംസില്‍ ചികിത്യിലാണെന്നാണ് ബിപെി പ്രതികരിച്ചു. ക്യാന്‍സറിന്റെ ചികിത്സയിലാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






