കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വേറിട്ട പ്രതിഷേധവുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ മമത സൗകര്യമൊരുക്കിയില്ലെന്നാണ് ഇവരുടെ ആരോപണം. തങ്ങളെ തിരികെയെത്തിക്കാന്‍ ബസ് പോലും ഏര്‍പ്പെടുത്താത്ത മമതയെ 'പരാജയപ്പെട്ട മുഖ്യമന്ത്രി'യെന്ന് വിളിച്ചാണ് ഇവര്‍ വിമര്‍ശിച്ചത്.
നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഇവര്‍ നടത്തിയ പ്രതിഷേധം ബി.ജെ.പി പശ്ചിമ ബംഗാള്‍ യൂണിറ്റ് ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ ആളുകളെ തിരികെ കൊണ്ടുപോകാന്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയപ്പോള്‍ മമത ബസ് പോലും വിട്ടുനല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. തൊഴിലാളികള്‍ മമതയ്്ക്ക് 'ഫെയില്‍ഡ് സി.എം സര്‍ട്ടിഫിക്കറ്റ്' നല്‍കിക്കഴിഞ്ഞു. പശ്ചിമ ബംഗാളിന് അവരെ കൂടുതല്‍ ആവശ്യമില്ലെന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു.

Comments