വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും. നിയമ ബിരുദധാരിയാണ് ടിഫാനി. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പോലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധം കത്തുകയാണ്. പ്രതിഷേധക്കാര്‍ക്ക് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ടിഫാനി പ്രതിഷേധക്കാര്‍ക്ക് തന്റെ പിന്തുണ അറിയിച്ചത്.
'ഒറ്റയ്ക്ക് നമുക്ക് വളരെ കുറച്ചുമാത്രമേ നേടിയെടുക്കാന്‍ പറ്റൂ, ഒരുമിച്ചാണെങ്കില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാം' എന്ന ഹെലന് കെല്ലറിന്റെ വാചകത്തിനൊപ്പം ബ്ലാക്ക്ഔട്ട്ട്യൂസ്ഡേ, ജസ്റ്റിസ്ഫോര്ഫ്ളോയിഡ് എന്നീ ഹാഷ്ടാഗുകളോടെ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ബ്ലാക്ക് സ്ക്രീന്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പ്രതിഷേധങ്ങള്‍ക്കുള്ള പിന്തുണ ടിഫാനി അറിയിച്ചത്. അമേരിക്കന്‍ തെരുവുകളില്‍ കൊറോണയെ പോലും ഭയക്കാതെ പ്രതിഷേധക്കാര്‍ അണിനിരക്കുകയാണ്. ആയിരത്തിലധികം പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ടിഫാനിയുടെ നടപടിയെ പ്രശംസിച്ച് ഒട്ടേറെപേര്‍ എത്തി. അതേസമയം, പ്രതിഷേധങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതമായി രീതിയില്‍ പെരുമാറുന്ന ട്രംപിന് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കികൊടുക്കണമെന്നും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ചു കൊല്ലുമെന്നടക്കമുള്ള പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു. പല നഗരങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടാതെ മിലിട്ടറി പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Comments