കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി സയനൈഡ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജയിലില്‍ നിന്ന് വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സ്ഥിരീകരിച്ച് മകന് റെമോ. മൊബൈല്‍ നമ്പറില്‍ നിന്ന് തന്നെയാണ് വിളിച്ചതെന്ന് റെമോ സ്ഥിരീകരിച്ചു. മെയ് മാസത്തിലാണ് ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതെന്നും ഇക്കാര്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ വ്യക്തമാക്കി.
വളരെ ലാഘവത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയയെടുത്താണ് അവര്‍ സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി-റെമോ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ലാന്‍ഡ് ഫോണില്‍ നിന്നല്ല വിളിച്ചത്. മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിച്ചത്. ട്രൂ കോളറില്‍ മലര് എന്നാണ് പേര് തെൡഞ്ഞത്. എന്നാല്‍ കോള്‍ എടുത്തപ്പോള്‍ അവരായിരുന്നു. അവരുടേത് ജയില്‍ നമ്പറില്‍ നിന്നുള്ള കോളായിരുന്നെങ്കില്‍ അത്തരത്തില്‍ കാണിക്കണമായിരുന്നു. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്ന് സൈബര്‍ സെല്ലില്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായെന്നും റെമോ പറഞ്ഞു. കേസ് വന്നപ്പോള്‍ തന്നെ താന്‍ വ്യക്തമായ നിലപാട് എടുത്തതാണ്. തന്നെ അവര്‍ക്ക് സ്വാധീനിക്കാനാകില്ലെന്നും റെമോ കൂട്ടിച്ചേര്‍ത്തു.
എന്‍െ്റ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചത്. ആ സ്ത്രീയെ ഞാന്‍ അനുകൂലിക്കില്ല. എ്ന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. ആ സ്ത്രീ പ്രതിയാണ് കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല. കേസുമായി ബന്പ്പെട്ട പല കാര്യത്തിലും അന്വേക്ഷണം പൂര്‍ത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്തേ പറ്റൂ. പല പ്രതികളും ഒളിഞ്ഞിരിപ്പുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായി. പല ആളുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിര്‍ത്തുന്നുണ്ട്-റെമോ പറഞ്ഞു.






