
മട്ടന്നൂര്‍: കൊറോണ കാലത്ത് പ്രവാസികളുമായി കണ്ണുരില്‍ വിദേശ കമ്പനികളുടെ വിമാനം എത്തിയത് കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍ പ്രതീക്ഷ നല്കുന്നു.
വിമാനത്താവളം പ്രവര്‍ത്തനം ആരംദിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ ഇനി ആറ് മാസം ബാക്കി നില്‍ക്കേ കണ്ണുരില്‍ വിദേശ കമ്പനിയുടെ വിമാനങ്ങള്‍ക്ക് അനുമതി നല്ക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നയപരമായ ഒരു തീരുമാനവും എടുക്കാത്തത് കണ്ണുരിന് വന്‍ തിരിച്ചടിയായിരുന്നു.
വിമാന സര്‍വീസിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര വ്യോമയാന മന്ത്രാലയവും മായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.പുതിയ വിമാനത്താവളങ്ങളില്‍ വിദേശക്കമ്പനികളുടെ വിമാന സര്‍വിസിനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതി നല്‍കില്ലെന്നാണു കേന്ദ്ര വ്യോമയനാ മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.
വിജയവാഡയില്‍ ആരംഭിച്ച പുതിയ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളായ എമിറേറ്റ്സിനും ഫ്ളൈ ദുബൈക്കും അനുമതി നല്‍കണമെന്ന ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അപേക്ഷ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ലോക്സഭയില്‍ മന്ത്രിയുടെ മറുപടി.
വിജയവാഡ വിമാനത്താവളത്തില്‍ നിന്നു യു.എ.ഇയിലേക്കു വിദേശക്കമ്പനികളുടെ സര്‍വിസിന് അനുമതി നല്കണമെങ്കില് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബൈലാട്ടറല്‍ കരാറില്‍ മാറ്റം വരുത്തണമെന്നും ഇതു രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ 13 വിമാനത്താവളങ്ങല്‍ നിന്നാണു യു.എ.ഇയുമായി ബൈലാട്ടറല്‍ കരാറുള്ളത്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും സമീപത്തെ മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും വിദേശ വിമാനക്കമ്പനികള്‍ നിലവില്‍ സര്‍വിസ് നടത്തുന്നുണ്ട്.
പുതിയ വിമാനത്താവളമായ കണ്ണൂരിനു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണു കുരുക്കാകുന്നത്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കു സര്‍വിസ് നടത്തുന്ന അവിടത്തെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വേയ്സ്, സഊദി എയര്‍വേയ്സ്, സിംഗപ്പൂര്‍ വിമാനക്കമ്പനിയായ ടൈഗര്‍, മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ഏഷ്യ എന്നിവയെല്ലാം കണ്ണൂരില്‍ നിന്നു സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണു തടസം.
കണ്ണൂരില്‍ നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസ്, എയര്‍ഇന്ത്യ, ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങളാണു നിലവില്‍ സര്‍വിസ് നടത്തുന്നത്. എന്നാല്‍ കാര്‍ഗോ കയറ്റുമതിക്കു വിദേശ വിമാനക്കമ്പനികളുടെ അനിവാര്യമാണ്.



