കണ്ണൂര്: പൊതുമേഖല സ്ഥാപനമായ കെ.സി.സി.പി.എല്ലിന്റെ അഞ്ചാമത്തെ പെട്രോള് പമ്പ് കഞ്ചിക്കോട് പ്രവര്ത്തന സജ്ജമാകുന്നു. കിന്ഫ്ര വ്യവസായ പാര്ക്കിനോടനുബന്ധിച്ചാണ് പെട്രോള് പമ്പ് സ്ഥാപിച്ചിരിക്കുന്നത്.
അവസാനഘട്ട ഒരുക്കങ്ങള് വിലയിരുത്തുന്നതിനായി കമ്പനി ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആനക്കൈ ബാലകൃഷ്ണന് പമ്പ് സന്ദര്ശിച്ചു. ബി.പി.സി.എല് സെയില്സ് ഓഫീസര് ശരവണന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നവംബറില് വ്യവസായഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പെട്രോള് പമ്പ് ഉദ്ഘാടനം ചെയ്ും.യ ബി.പി.സി.എല്ലുമായി സഹകരിച്ചാണ് പുതിയ പെട്രോള് പമ്പ് സ്ഥാപിക്കുന്നത്. നിലവില് നാല് പെട്രോള് പമ്പുകള് കെ.സി.സി.പി.എല് നേരിട്ട് നടത്തുന്നുണ്ട്. കൂടുതല് പെട്രോള് പമ്പുകള് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഹൗസിംഗ് ബോര്ഡ്, കിന്ഫ്ര തുടങ്ങിയ സ്ഥാപനങ്ങളുമായി ചര്ച്ചകള് ആരംഭിച്ചിട്ടുണ്ട്. പുതിയ മേഖലകളിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വൈവിധ്യവല്ക്കരണ പദ്ധതികളും കമ്പനി നടപ്പാക്കിവരികയാണ്. ഐ.ടി. ഇന്കുബേഷന് സെന്റര്, കോക്കനട്ട് പ്രോസസ്സിംഗ് കോംപ്ലക്സ്, ആന്റിസെപ്റ്റിക്സ് ആന്ഡ് ഡിസിന്ഫെക്ടന്റ് കോംപ്ലക്സ്, അഗ്രി പിത്ത് കമ്പോസ്റ്റ്, ഡിസ്റ്റില്ഡ് വാട്ടര് തുടങ്ങി ഇരുപതോളം ഉല്പ്പന്നങ്ങള് ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്. കെ.സി.സി.പി.എല്ലിന്റെ കേരവര് തേങ്ങാപ്പാലിനും വിപണിയില് മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.




Comments