പയ്യാവൂര്: പയ്യാവൂര് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2627 സംഘാടകസമിതി രൂപീകരിച്ചു.രചന മത്സരങ്ങള് ഒക്ടോബര് 29,30 തീയതികളില് അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങള് നവംബര് 7,8 തീയതികളിലും കലാമത്സരങ്ങള് നവംബര്15 ആം തിയതിയിലും നടത്താന് തീരുമാനിച്ചു. സംഘാടകസമിതി ചെയര്മാനായി പയ്യാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി. ജനറല് കണ്വീനര് എസ്. സ്മിത സെക്രട്ടറി പയ്യാവൂര് ഗ്രാമപഞ്ചായത്ത്, വൈസ് ചെയര്മാന് പി.കെ ബാലകൃഷ്ണന് എന്നിവരെയും തീരുമാനിച്ചു. യോഗത്തില് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് സൈമണ്, ആലിസ് സുരേഷ് മെമ്പര്മാരായ ടെന്സണ് കണ്ടത്തിന് കര, ജെയിംസ് തുരുത്തേല്, വത്സല സാജു, പി.ആര് സിനി, യൂത്ത് ക്ലബ് പ്രതിനിധി അന്സില് വാഴപ്പള്ളി എന്നിവരും സംസാരിച്ചു. കലോത്സവം കോഡിനേറ്റര് ആയി അന്സില് വാഴപ്പള്ളിയെ യോഗം തീരുമാനിച്ചു.




Comments