
തലശേരി: അച്ചടി പിശകാണെന്ന് സംശയിക്കുന്ന നൂറുരൂപയുടെ നോട്ട് ലഭിച്ചത് ബാങ്ക് കലക്ഷന് ഏജന്റിനെ കുഴക്കിതലശേരി അര്ബണ് ബാങ്കിലെ കലക്ഷന് ഏജന്റായ ന്യൂമാഹി കല്ലായി അങ്ങാടി സ്വദേശി കെ.കെ ഹാശിമിനാണ് ഇന്നലെ വ്യാജനെന്ന് സംശയിക്കുന്ന നൂറുരൂപ ലഭിച്ചത്. രാഷ്ര്ട പിതാവ് ഗാന്ധിജിയുടെ ചിത്രം നോട്ടിന്റെ ഇരുവശങ്ങളിലും അച്ചടിച്ച് വന്നത് ശ്രദ്ധയില്പ്പെട്ടത്.നോട്ടിന്റെ മറുഭാഗത്തെ റാണി കി വാവ് എന്ന ചരിത്ര സ്മാരക ചിത്രത്തിന്റെ മുകളിലാണ് ഗാന്ധിജിയുടെ അധികം ചിത്രം ഉള്ളത്. കൂടാതെ ഗാന്ധിജിയുടെ തൊട്ടടുത്തായി നൂറ് എന്ന് അക്കത്തിലും എഴുതിയതായി കാണാം. സാധാരണ നോട്ടില് അച്ചടിക്കില്ല.പണം എണ്ണുന്നതിനിടെയാണ് ഹാശിമിന് അച്ചടി പിശക്ക് മനസിലായത്. ഉടന് ബാങ്കിലെത്തി നൂറുരൂപ പരിശോധിച്ചപ്പോള് വ്യാജനല്ലെന്ന് മനസിലാക്കിയ ശേഷമാണ് ഹാശിമിന് ആശ്വാസമായത്. നോട്ടില് രണ്ടിടത്തും ഗാന്ധിജിയുടെ ചിത്രം വന്നത് അച്ചടി പിശക്കാണെന്നാണ് സംശയിക്കുന്നത്.52 വര്ഷമായി കലക്ഷന് ഏജന്റായി ജോലി ചെയ്യുകയാണ് ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടയാതെന്ന് ഹാഷിം പറഞ്ഞു.



Comments