More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kannur
Loading...

കിഫ്‌ബി നിയന്ത്രണം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‌ തിരിച്ചടിയാകുമോ?

Authored by Web Desk | Last updated: 17 Oct 2026, 5:18 AM | 2 min read

Print
കിഫ്‌ബി നിയന്ത്രണം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‌ തിരിച്ചടിയാകുമോ?
സംസ്‌ഥാന സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള്‍ മറികടന്ന്‌ കഴിഞ്ഞ 10 വര്‍ഷം കൊണ്ട്‌ വരുത്തിവെച്ച വന്‍ സാമ്പത്തിക ബാധ്യതയെന്ന്‌ വിദഗ്‌ധസമിതി. റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രവര്‍ത്തനത്തിന്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍. നിലവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ വേണ്ടി മാത്രമാണ്‌ വിദഗ്‌ധസമിതി ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌.

എന്നാല്‍ തറക്കല്ലിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലം മൂലയില്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ പേരിന്‌ പോലും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ എം.എല്‍.എ കെ.കെ. ശൈലജ തറക്കല്ലിട്ട പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ പരാതി. മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലമൂലയില്‍, അയ്യല്ലൂര്‍ റോഡില്‍ കനാലിന്‌ സമീപം ഇറിഗേഷന്‍ വകുപ്പില്‍ നിന്ന്‌ വിട്ടുകിട്ടിയ 3.90 ഏക്കര്‍ സ്‌ഥലത്താണ്‌ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്‌. ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, പ്ലയേഴ്‌സ് റൂം, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ്‌ സെന്റര്‍, 2,600 പേര്‍ക്ക്‌ ഇരിക്കാവുന്ന ഗാലറി എന്നിവയാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

രണ്ടാംഘട്ടത്തില്‍ സ്വിമ്മിങ്‌ പൂളും അക്വാട്ടിക്‌ കോംപ്ലക്‌സും നിര്‍മിക്കാനാണ്‌ തീരുമാനം. ഒന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഏഴ്‌ മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പോലും സ്‌ഥലത്ത്‌ നടന്നിട്ടില്ല. ഇതിനിടയില്‍ സ്‌ഥലം എം.എല്‍.എ വി.കെ സനോജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാനുള്ള തീരുമാനമെടുത്തു എങ്കിലും വിദഗ്‌ധസമിതിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമേ പ്രവര്‍ത്തി ആരംഭിക്കുകയുള്ളൂ. ഇതോടെ വന്‍ പ്രതീക്ഷയോടെ പദ്ധതി കാത്തിരുന്ന കായികപ്രേമികളും നാട്ടുകാരും നിരാശയിലാണ്‌.

മട്ടന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രതിഭാധനരായ കായികതാരങ്ങള്‍ ഉണ്ടെങ്കിലും ആധുനിക പരിശീലന സൗകര്യങ്ങളുള്ള സ്‌റ്റേഡിയമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സോ ഇല്ലാത്തത്‌ വലിയ പരിമിതിയാണ്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രഖ്യാപിക്കപ്പെട്ടത്‌.അതേസമയം, നിലവിലെ മട്ടന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിന്റെ അവസ്‌ഥയും പരിതാപകരമാണ്‌. സ്‌ഥലപരിമിതിയും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം വലിയ കായികമേളകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. കാണികള്‍ക്കുള്ള ഗാലറിയും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളും അപര്യാപ്‌തമാണ്‌. മഴക്കാലത്ത്‌ സ്‌റ്റേഡിയം ചെളിക്കുളമായി മാറുന്നതും കായികതാരങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്നു. മഴ പെയ്‌താല്‍ മൈതാനത്തിന്റെ വലിയ ഭാഗം വെള്ളക്കെട്ടിലാകുന്നതിനാല്‍ പരിശീലനം പോലും തടസപ്പെടുന്നു. നഗരസഭാ ഓഫീസിലേക്കും സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലേക്കും എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങും മറ്റ്‌ പരിപാടികള്‍ക്കായി മൈതാനം ഉപയോഗിക്കുന്നതും ഗ്രൗണ്ടിന്റെ നിലവാരം കൂടുതല്‍ മോശമാക്കുന്നുവെന്ന്‌ കായികപ്രേമികള്‍ പറയുന്നു. 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമായാല്‍ മട്ടന്നൂരിലെ കായികരംഗത്തിന്‌ പുതിയ ഉണര്‍വ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തതയില്ലാത്തത്‌ കായികപ്രേമികളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്‌.

കെപി അനില്‍കുമാര്‍

മട്ടന്നൂര്‍

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബാങ്ക്‌ കലക്ഷന്‍ ഏജന്റിനെ കുഴക്കി നൂറു രൂപയുടെ നോട്ട്‌

ബാങ്ക്‌ കലക്ഷന്‍ ഏജന്റിനെ കുഴക്കി നൂറു രൂപയുടെ നോട്ട്‌

വൈതല്‍മലയുടെ വന്യ സൗന്ദര്യം; പശ്‌ചിമഘട്ടത്തിലെ അപൂര്‍വ്വ ഓര്‍ക്കിഡുകള്‍ക്ക്‌ പൂക്കാലം

വൈതല്‍മലയുടെ വന്യ സൗന്ദര്യം; പശ്‌ചിമഘട്ടത്തിലെ അപൂര്‍വ്വ ഓര്‍ക്കിഡുകള്‍ക്ക്‌ പൂക്കാലം

No Image

കെ.സി.സി.പിഎല്ലിന്റെ അഞ്ചാമത്തെ പെട്രോള്‍ പമ്പ്‌ കഞ്ചിക്കോട്‌

No Image

ചെറുവയല്‍ രാമന്‌ ആദരാഞ്‌ജലിയോടെ ചെമ്പേരിനാടും വൈ.എം.സി.എയും

No Image

സംഘാടകസമിതി രൂപീകരിച്ചു

No Image

പള്ളൂരില്‍ വീട്ടില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

Comments