
ന്യൂഡല്ഹി: ഇന്ത്യയിലേക്ക് വരുന്നതും ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നതുമായ എല്ലാ അന്താരാഷ്ട്ര വാണിജ്യ ഫൈ്ളറ്റുകളും ജൂലൈ 15 വരെ സര്വീസ് റദ്ദാക്കി. ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷനാണ് ഇത് സംബന്ധിച്ച സര്ക്കുലര് പുറത്തിറക്കിയത്. നിലവില് ഷെഡ്യുള് ചെയ്തിരിക്കുന്ന എല്ലാ സര്വീസുകളും ജൂലൈ പതിനഞ്ച് അര്ദ്ധരാത്രി വരെ സര്വീസ് നടത്തില്ലെന്ന് ഡി.ജി.സി.എ അറിയിച്ചു.
അതേസമയം ഏവിയേഷന് റെഗുലേറ്റര് പ്രത്യേക അനുമതി നല്കിയ കാര്ഗോ സര്വീസുകളെയും ഫൈ്ളറ്റുകളെയും ഈ നിയന്ത്രണം ബാധിക്കില്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ അന്താരാഷ്ട്ര ഷെഡ്യുള്ഡ് ഫൈ്ളറ്റുകളും അനുവദിക്കും. വന്ദേ ഭാരത് മിഷന്െ്റ ഭാഗമായുള്ള ഫൈ്ളറ്റുകളും ഇതില് ഉള്പ്പെടുന്നു.
ഒന്നാംഘട്ട ലോക്ക്ഡൗണ് പ്രഖ്യാപിച്ച മാര്ച്ച് 22നാണ് അന്താരാഷ്ട്ര വിമാന സര്വീസുകള് റദ്ദാക്കിയത്. മറ്റ് രാജ്യങ്ങള് എയര് സ്പെയ്സ് തുറക്കുന്നതിനെ കൂടി ആശ്രയിച്ചായിരിക്കും അന്താരാഷ്ട്ര സര്വീസുകള് തുടങ്ങുന്നതെന്ന് വ്യോമയാന മന്ത്രി ഇക്കഴിഞ്ഞ ഇരുപതിന് വ്യക്തമാക്കിയിരുന്നു.







Comments