
റിയാദ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന് നാലാം ഘട്ടം ജൂലായ് ആദ്യം ആരംഭിക്കും. കേരളത്തിലേക്ക് സൗദിയിൽ നിന്നും നാലാം ഘട്ടത്തില്‍ 11 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്.ജൂലായ് മൂന്നിന് റിയാദ് -കോഴിക്കോട് ,ദമ്മാം -കണ്ണൂർ ,നാലിന് റിയാദ് -തിരുവനന്തപുരം ,ദമ്മാം -കോഴിക്കോട് ,അഞ്ചിന് ജിദ്ദ -കണ്ണൂർ ,ആറാം തീയതി ജിദ്ദ -കണ്ണൂർ ,ദമ്മാം -കൊച്ചി ,ഏഴിന് റിയാദ് -കണ്ണൂർ ,എട്ടിന് ജിദ്ദ -തിരുവനന്തപുരം ഒമ്പതിന് ദമ്മാം -തിരുവനന്തപുരം ,ജൂലായ് 10 ന് റിയാദ് -കൊച്ചി എന്നിവടങ്ങളിലേക്കുമാണ് സർവീസ് നടത്തുക .സൗദിയെ കൂടാതെ ബഹ്റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതേ സമയം സൗദിയിലെ പ്രവാസ ഇന്ത്യക്കാരിൽ കൂടുതൽ ഉള്ള കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കണം .
സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒന്നേകാൽ ലക്ഷത്തോളം പ്രവാസികളാണ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത കാത്തിരിക്കുന്നത് .ഇവരിൽ ബഹുഭൂരിഭാഗം മലയാളികളാണ് അതിൽ ഗർഭിണികളും സന്ദർശക വിസയിൽ എത്തി വിസാ കാലാവധി കഴിഞ്ഞവരും ജോലിയും കൂലിയും ഇല്ലാതെ കഴയുന്നവരും ,തുടര്‍ചികിത്സക്കായി നാട്ടിലെത്തേണ്ടുന്നവരും ആണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് .
ഇതിനിടയിൽ കേരള സർക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കൊണ്ടുവരാൻ ആകു എന്ന് നിയമം വെച്ചതും പ്രവാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് കിറ്റ് (പി.പി.ഇ. കിറ്റുകൾ) മതി എന്ന് തീരുമാനിക്കുകയായിരുന്നു .നിലവിൽ വിവിധ സംഘടനക്കാർ ഒരുക്കുന്ന ചാർട്ടേഡ് വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് സൗദിയിൽ നിന്നും പ്രവാസികളെയും കൊണ്ട് പോകുന്നത് .അതിൽ ഭാരിച്ച ടിക്കറ്റ് തുകയായതിനാൽ ജോലി നഷ്ടമായവർ ഉൾപ്പെടെയുള്ളവർ പ്രയാസത്തിലാണ് .കേന്ദ സംസ്ഥാന സർക്കാരുകൾ സൗദി പ്രവാസികളോട് അവഗണന അവസാനിപ്പിച്ച് കൂടുതൽ വിമാന സർവീസുകൾ നടത്തണമെന്നാണ് ശക്തമായ ആവശ്യം .
ചെറിയാൻ കിടങ്ങന്നൂർ -






