
ഇഷ്ടമുള്ള മണങ്ങളിലുള്ള പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ക്ക് വളരെ തീവ്ര ഗന്ധമുള്ള പെര്‍ഫ്യൂമുകളാണ് ഇഷ്ടം, മറ്റ് പലര്‍ക്കും ചെറിയ ഗന്ധമുള്ള പെര്‍ഫ്യൂമുകളുമാണ് ഇഷ്ടം. അങ്ങനെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോരുത്തരും പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെര്‍ഫ്യൂം ആണ്. യു ഡേ സ്പേസ് എന്ന് പേരുള്ള ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
'ബഹിരാകാശ പര്യവേക്ഷകരുടെ വാക്കുകളില്‍ ഗണ്‍ പൗഡറിന്റെയും, സ്റ്റീകിന്റെയും, റാസ്പബെറിയുടെയും റമ്മിന്റെയും എല്ലാം ചേര്‍ന്ന ഒരു ഗന്ധമാണ് പെര്ഫ്യൂമിന്,' - യു ഡേ സ്പേസിന്റെ പ്രോഡക്റ്റ് മാനേജര്‍ മാറ്റ് റിച്ച്മണ്ട് പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുന്‍പ് പോയിട്ടുള്ള പര്യവേക്ഷകന് പെഗ്ഗി വൈറ്റ്സണ്‍ 2002-ല്‍ സിഎന്‍എന്‍-ന് നല്കിയ അഭിമുഖത്തില്‍ വെടിവച്ചതിന് ശേഷം ഉടന്‍ തോക്കില്‍ നിന്നുയരുന്ന ഗന്ധമാണ് ബഹിരാകാശത്തിന്റെ ഗന്ധം എന്ന് പറയുന്നു.
നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കിയത്. ഒമേഗ ഇന്‍ഗ്രീഡിയന്റ്സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്സ് ആണ് യു ഡേ സ്പേസ് പെര്‍ഫ്യൂം കണ്ടുപിടിച്ചത്. ബഹിരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകര്‍ക്ക് അവിടത്തെ സാഹചര്യവുമായി മുന്‍കൂട്ടി പൊരുത്തപ്പെടാനാണ് ഈ പെര്‍ഫ്യൂം തയ്യാറാക്കിയത്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും ഈ ഗന്ധമുള്ള പെര്‍ഫ്യൂം വാങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.






