
ലണ്ടന്‍: ചാമ്പ്യന്മാരെ തീരുമാനിക്കപ്പെട്ട ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്‍ പട്ടത്തിലേറിയ ലിവര്‍പൂള്‍ ചെറിയ ബ്രേക്കിന് ശേഷം വിജയം തുടരുന്നു. കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയെന്നോണം രണ്ടാം മത്സരത്തിലും വിജയം നേടിയ ലിവര്‍പൂള്‍ 100 പോയിന്റ നേട്ടത്തിലേക്ക് കുതക്കുമ്പോള് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി തേരോട്ടം തുടരുന്നു. സിറ്റി ഇന്നലെ ന്യൂകാസില്‍ യുണൈറ്റഡിനെ ഗോള്‍ മഴയല്‍ മുക്കിയപ്പോള്‍ ലിവര്‍പൂള്‍ സലയുടെ ഇരട്ടഗോളില്‍ ജയം നേടി.
ദുര്‍ബലരായ ബ്രൈട്ടനെയാണ് 3-1 നാണ് ചെമ്പട തോല്‍പ്പിച്ചത്. അമക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സലായ്ക്ക് പുറമേ ഹെന്‍ഡേഴ്സണും ഗോള്‍ കുറിച്ചു. ട്രോസ്സാര്ഡിന്റെ വകയായിരുന്നു ബ്രൈട്ടന്റെ ഗോള്‍. നേരത്തേ തന്നെ കിരീടം ഉയര്‍ത്തിയ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ 100 പോയിന്റ് എന്ന സിറ്റിയുടെ റെക്കോഡിന് ഒപ്പമെത്താനാണ് ശ്രമിക്കുന്നത്. ഈ സീസണില്‍ 34 ല്‍ 30 കളികള്‍ ജയിച്ച നാലു കളികള്‍ കൂടി ബാക്കിയുണ്ട്. ഈ സീസണില്‍ 92 പോയിന്റായി. വെറും രണ്ടു കളികളില്‍ മാത്രം തോല്‍വി അറിഞ്ഞ ലിവര്‍പൂള്‍ രണ്ടു മത്സരങ്ങള്‍ സമനിയിലും കുടുങ്ങി.
മറുവശത്ത് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി കരുത്തരായ ന്യൂകാസിലിനെ ഗോള്‍മഴയില്‍ മുക്കി. ജീസസ്, മെഹ്റെസ്, സില്‍വ, സ്റ്റെര്‍ലിംഗ് എന്നിവര്‍ സിറ്റിക്കായി സ്കോര്‍ ചെയ്തപ്പോള്‍ ന്യൂകാസില്‍ താരം ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോള്‍ ദാനവുമായി. കഴിഞ്ഞ മത്സരത്തില്‍ സൗത്താംപ്ടണെ തോല്‍പ്പിച്ച അതേ ഫോമിലായിരുന്നു സിറ്റി. കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച അവര്‍ ന്യൂകാസില്‍ താരങ്ങളെ തുടര്‍ച്ചയായി ഓടിച്ചുകൊണ്ടിരുന്നു. മൊത്തം 840 പാസുകളില്‍ 787 പാസുകളാണ് അവര്‍ പൂര്‍ത്തിയാക്കിയത്.





