
സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. സഹോദരി പ്രിയയുടെ ഭർത്താവ് നിഹാൽ പിള്ളയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ് ചിത്രമായ ‘മെമ്മറീസ്’ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍.
“ഒരു കുടുംബമെന്ന നിലയിൽ ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങൾക്കും ഞാൻ നിന്നോട് നന്ദി പറയുന്നു! നീയാണ് ഏറ്റവും മികച്ചത്, നീ ഞങ്ങളിൽ നിന്നും എപ്പോഴും മികച്ചത് പുറത്തെടുക്കുന്നു. കേരളം മുതൽ കൊറിയ വരെ, പനമ്പിള്ളി മുതൽ പോളണ്ട് വരെ, ഹമ്പൻ ടോട്ട ടു ഹുവാഹിൻ വരെ…. നമുക്ക് ക്രേസിനസ് തുടരാം, ഓർമകൾ സൃഷ്ടിക്കാം, ഭക്ഷണണവും വിനോദവും തേടിയുള്ള യാത്രകൾ തുടരാം… ജന്മദിനാശംസകൾ സഹോദരാ…” എന്നാണ് പൂർണിമ കുറിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ പ്രിയയ്ക്കും നിഹാലിനുമൊപ്പം പോളണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിഹാലും വ്ലോഗിലൂടെ യാത്രാനുഭവങ്ങൾ പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ സജീവയാണ് പൂർണിമ ഇന്ദ്രജിത്. വീട്ടു വിശേഷങ്ങളും മറ്റും പൂർണിമ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.






