More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ജാനകി അമ്മയ്ക്കുള്ള എന്റെ എളിയ ആദരാഞ്ജലിയാണിത്...’ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ഗാനത്തിന് ചുവടു വച്ച് സ്വാസിക വിജയ്

Authored by Web Desk | Last updated: 13 Jul 2026, 6:44 PM | 4 min read

Print
Swasika Vijay tribute to S. Janaki (Image Source: Instagram)
Swasika Vijay tribute to S. Janaki (Image Source: Instagram)
ഇരുപതോളം ഭാഷകളിൽ ഇരുപതിനായിരത്തിലേറെ പാട്ടുകളുമായി ഹൃദയങ്ങൾ കീഴടക്കിയ തെന്നിന്ത്യന്‍ വാനമ്പാടി എസ്. ജാനകിയുടെ വിടവാങ്ങല്‍ ആസ്വാദകഹൃദയങ്ങള്‍ക്ക് വലിയൊരു ഞെട്ടലായിരുന്നു. ആന്ധ്രാപ്രദേശിൽ ജനിച്ച്, തെന്നിന്ത്യൻ സിനിമകളിൽ തന്റെ അസാധാരണമായ ശബ്ദം കൊണ്ട് വിസ്മയം തീർത്ത ​ഗായികയാണ് ഓർമ്മയായത്. തെലുങ്കും തമിഴും കന്നഡയും അനായാസം വഴങ്ങിയ ജാനകിയമ്മയ്ക്ക് മലയാളവും സ്വന്തം മാതൃഭാഷ പോലെയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ മലയാളത്തിൽ ജാനകിയുടെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഗാനങ്ങൾ നിരവധിയാണ്.

ഇപ്പോഴിതാ എസ്. ജാനകിയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു നൃത്തം പങ്കിടുകയാണ് സ്വാസിക വിജയ്. തലമുറകൾക്കിപ്പുറം ഇന്നും ആസ്വദിക്കപ്പെടുന്ന ജാനകിയമ്മയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ ‘നാഥാ...നീ വരും കാലൊച്ച കേള്‍ക്കുവാന്‍...’ എന്ന ഗാനത്തിനാണ് സ്വാസിക ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചത്. ജാനകി അമ്മയ്ക്കുള്ള തന്റെ എളിയ ആദരാഞ്ജലിയാണിത് എന്ന് കുറിച്ചാണ് സ്വാസിക നൃത്തം പങ്കിട്ടിരിക്കുന്നത്.

‘‘ജാനകി അമ്മയ്ക്കുള്ള എന്റെ എളിയ ആദരാഞ്ജലിയാണിത്. ജാനകിയമ്മയുടെ അനശ്വരമായ നിരവധി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, വർഷങ്ങളായി എന്നെ പ്രചോദിപ്പിച്ച ഇതിഹാസ ശബ്ദത്തോടുള്ള എന്റെ സ്നേഹവും നന്ദിയും ആദരവും പ്രകടിപ്പിക്കാനുള്ള എന്റെ ചെറിയൊരു മാർഗമാണിത്....’’ എന്നാണ് നൃത്ത വീഡിയോ പങ്കിട്ട് സ്വാസിക വിജയ് കുറിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. വിജയ് ആന്റണി-ശശി കൂട്ടുകെട്ടിലിറങ്ങിയ ‘നൂറു സ്വാമി’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിലൂടെ തമിഴ്നാട്ടിൽ വലിയ തരംഗമാണ് സ്വാസിക സൃഷ്ടിക്കുന്നത്.







View this post on Instagram

A post shared by Swaswika (@swasikavj)






Swasika Vijay tribute to S. Janaki (Image Source: Instagram)
Swasika Vijay tribute to S. Janaki (Image Source: Instagram)





1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ...’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് എസ്. ജാനകി മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. തമിഴിലൂടെ സം​ഗീത ലോകത്ത് അരങ്ങേറ്റം കുറിച്ച ജാനകി തെലുങ്കിന് പിന്നാലെ തന്നെ മലയാളത്തിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. 60 വർഷത്തെ സംഗീത ജീവിതത്തിനിടെ അനേകായിരം ഗാനങ്ങൾ ആലപിച്ചു. മലയാളം, തെലുഗു, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉറുദു, ഗുജറാത്തി, സംസ്കൃതം, ബഡഗ, പഞ്ചാബി, കൊങ്കിണി, അസമീസ് തുടങ്ങി 17-ഭാഷകളിലൂടെ ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് മായാത്ത മുദ്രപതിച്ചു. സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും പാടിയിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും വിവിധ സംസ്ഥാനങ്ങളിലെ 33 അവാർഡുകളും നേടി.

തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി പ്രണാമം അർപ്പിച്ചാണ് രാജ്യം യാത്രാമൊഴിയേകിയത്. മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആദരവേകിയ ശേഷമായിരുന്നു ജാനകിയമ്മയുടെ സംസ്കാരം. രാഷ്ട്രീയ സാസ്കാരിക ചലച്ചിത്ര പിന്നണിഗാന പ്രതിഭകളടക്കം പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ. മൈസുരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷമാണ് കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാരത്തിനായി ജാനകിയുടെ ഭൗതിക ശരീരം എത്തിച്ചത്. ശേഷം സംസ്ഥാന സർക്കാർ പൂർണ ബഹുമതികൾ അർപ്പിച്ചു. പേരക്കുട്ടി അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.

Tags

  • s janaki singer
  • swasika vijay
  • swasika's tribute to janaki amma

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kireedam Unni about lohithadas and joker movie (Image Source: Youtube)

‘‘ചെറിയൊരു തെരുവ് കാഴ്ചയിൽ നിന്ന് പോലും ജീവിതത്തിന്റെ ആഴമേറിയ സത്യം ദർശിക്കാൻ ലോഹിക്കേ കഴിയൂ...’’ ‘ജോക്കറി’ന്റെ പിറവിയെപ്പറ്റി കിരീടം ഉണ്ണി

Actor Mahesh about mammootty and Mohanlal (Image Source: Instagram)

‘ശരിക്കും അത്ഭുതപ്പെടുത്തുന്നത് നമ്മുടെ വല്ല്യേട്ടന്മാരുടെ നിശബ്ദതയാണ്; ഈ സംഘടനയ്ക്കു പിന്നില്‍ അവരുടെ ഒരുപാട് നാളത്തെ പ്രയത്നമുണ്ട്...’ തുറന്നു പറഞ്ഞ് മഹേഷ്

Amalapaul praises Anaswara Rajan's acting (Image Source: Youtube)

‘അനശ്വരയുടെ പ്രകടനം വൈകാരികവും ആഴത്തിലുള്ളതുമാണ്; ഊര്‍ജ്ജത്തിന്റെ തീഗോളമാണ് താങ്കള്‍...’ അനശ്വരയെ ഹൃദയപൂര്‍വ്വം പ്രശംസിച്ച് അമല പോള്‍

Priya mohan's health after diagnosing fibromyalgia (Image Source: Youtube)

‘മറ്റൊരാള്‍ നോക്കി കഴിഞ്ഞാല്‍ മടിയാണെന്നേ തോന്നൂ; പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്...’ ​രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് പ്രിയ മോഹന്‍

photo-www.instagram.com/priyankachopra/

നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പമുളള ലണ്ടന്‍ യാത്രയിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം

‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം