
ന്യൂയോര്‍ക്ക്: കോവിഡ് കാലത്ത് ലോകം സാമ്പത്തിക അടിത്തറ തകര്‍ന്നു നില്‍ക്കുമ്പോഴും ആമസോണ്‍ കൊയ്യുന്നത് കോടികളെന്ന് കണക്ക്. 13 ബില്യണ്‍ ഡോളറാണ് ആസ്തിയില്‍ ഈ കാലയളവില്‍ ആമസോണ്‍ നേടിയത്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ്.
2012 ല്‍ ശതകോടീശ്വരന്‍ സൂചിക നിലവില്‍ വന്നതിനു ശേഷം ഒരു വ്യക്തിയുടെ ഏറ്റവും വലിയ കുതിപ്പാണിത്. 2020 ല്‍ 74 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് ഇപ്പോള്‍ ആസ്തി 189.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ആമസോണ്‍ ഓഹരികള്‍ 7.9% ഉയര്‍ന്നു. വെബ് ഷോപ്പിംഗ് പ്രവണതകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം 2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ഇപ്പോള്‍ ഈ വര്‍ഷം ആമസോണിന്റെ ഓഹരിമൂല്യം 73% ആയി ഉയര്‍ന്നു.
ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ ആളുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളെ കൂടുതലായി ആശ്രയിക്കുന്നു എ്ന്നതാണ് ഇതിന് കാരണം. ജെഫിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസ് തിങ്കളാഴ്ച 4.6 ബില്യണ്‍ ഡോളര്‍ നേടി, ഇപ്പോള്‍ ലോകത്തിലെ പതിമൂന്നാമത്തെ ധനികയാണ്. ഫേസ്ബുക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഈ വര്‍ഷം ഇതുവരെ 15 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ ചേര്‍ത്തിട്ടുണ്ട്.






