
ദില്ലി: കോവിഡിനെ തുടര്‍ന്ന് ഒട്ടേറെ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിട്ടു. ജോലി നഷ്ടപ്പെട്ട സമ്മര്‍ദ്ദമാണ് പലരേയും തളര്‍ത്തിയത്. ഈ നടപടിയെ വിമര്‍ശിക്കുകയാണ് രത്തന്‍ ടാറ്റ.
'ഈ ആളുകളാണ് നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ മുഴുവന്‍ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് തൊഴിലാളികളെ ഇത്തരത്തില്‍ പരിഗണിച്ച് വ്യക്തമാക്കുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.
ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുന്‍നിര മാനേജ്മെന്റ് ജീവനക്കാരുടെ വേതനം 20 ശതമാനം കുറച്ചിരുന്നു. സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ലോകത്ത് എവിടെയായാലും കോവിഡ് 19 നിങ്ങള്‍ക്ക് തിരിച്ചടിയാകും. എന്ത് കാരണം കൊണ്ടായാലും നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനമേ എടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.






