ദെഹ്റാദൂൺ : ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരന്റെ നെറ്റിയിൽ താക്കോൽ കുത്തിക്കയറ്റി. സിറ്റി പോലീസ് പട്രോളിങ് യൂണിറ്റിലെ പോലീസുകാരാണ് വാഹനപരിശോധനയ്ക്കിടെ യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ചത്. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗർ ജില്ലയിലാണ് സംഭവം. യുവാവിനെ ആക്രമിച്ചത് വിവാദമായതോടെ സിറ്റി പട്രോളിങ് യൂണിറ്റിലെ പോലീസുകാരെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ യുവാവിനെയും സുഹൃത്തിനെയും ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പോലീസ് തടഞ്ഞുവെച്ചത്. തുടർന്ന് യാത്രക്കാരും പോലീസുകാരും തമ്മിൽ തർക്കമായി. ഇതിനിടെയാണ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് പോലീസുകാരൻ യുവാവിന്റെ നെറ്റിയിൽ കുത്തിയത്. കണ്ണിന് മുകളിലായി താക്കോൽ തറച്ചുനിന്നു. സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചോരയൊലിച്ച് നെറ്റിയിൽ തറച്ച താക്കോലുമായി യുവാവ് റോഡിൽ നിൽക്കുന്ന ദൃശ്യങ്ങൾ മണിക്കൂറുകൾക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ജനങ്ങൾ സംഘടിക്കുകയും പോലീസിനെതിരേ തിരിയുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു. പിന്നീട് എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളെത്തിയാണ് രംഗം ശാന്തമാക്കിയത്.

Comments